അന്തമാന്‍ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ ഗോത്രവര്‍ഗക്കാരായ പെണ്‍കുട്ടികളെ നഗ്‌നരായി നൃത്തം ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗാര്‍ഡിയന്‍ ദിനപത്രം പുറത്ത് വിട്ടു. പൊലീസിന്റെ നിര്‍ബന്ധപ്രകാരമാണ് പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത്. 200 പൗണ്ട് വിനോദസഞ്ചാരികള്‍ നിന്ന് കൈപ്പറ്റിയ ശേഷം നല്ല ഭക്ഷണം നല്‍കാമെന്ന വാഗ്ദാനവുമായാണ് ഇത്തരമൊരു ചെയ്തിയ്ക്ക് പെണ്‍കുട്ടികളെ പൊലീസ് പ്രേരിപ്പിക്കുന്നതെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
അന്തമാന്‍ കാടുകളില്‍ താമസിക്കുന്ന ജര്‍വ ഗോത്ര വര്‍ഗത്തെയാണ് പൊലീസ് അധികൃതര്‍ ചൂഷണം ചെയ്യുന്നത്. ഇവിടങ്ങളില്‍ അനധികൃതമായും മറ്റും എത്തിപ്പെടുന്നവരില്‍ നിന്ന് ഗോത്ര വര്‍ഗക്കാരെ സംരക്ഷിക്കുകയാണ് പൊലീസിന്റെ ഡ്യൂട്ടിയെന്നും എന്നാല്‍ വിനോദ സഞ്ചാരികളുടെ കയ്യില്‍ നിന്ന് പണം വാങ്ങി പെണ്‍കുട്ടികളുടെ നഗ്‌ന പ്രദര്‍ശനം നടത്തുകയാണ് പൊലീസ് ചെയ്യുന്നതെന്നും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന ജാര്‍വ ഗോത്രത്തില്‍ ആകെ 403 അംഗങ്ങളാണ് അവശേഷിയ്ക്കുന്നത്. നിഷ്‌കളങ്കരായ ഈ സമൂഹം എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല