1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2012

ഇന്ധനവിലയും എനര്‍ജി കമ്പനികളുടെ നിലപാടുകളും ഇങ്ങനെയാണെങ്കില്‍ ബ്രിട്ടണില്‍ ഒരു കലാപം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. കുതിച്ചുയരുന്ന ഇന്ധനവിലയിലും ഇന്ധനകമ്പനികള്‍ നടത്തുന്ന ജനദ്രോഹ നടപടികളിലുമുള്ള പ്രതിഷേധം രാജ്യവ്യാപകമായ സാഹചര്യത്തിലാണ് ഉടനൊരു കലാപത്തിനുപോലും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെ ബ്രിട്ടണിലെ കമ്പനികളെല്ലാംതന്നെ ഇന്ധനവില കുറയ്ക്കുന്നതിന്റെ തിരക്കിലാണ്.

കഴിഞ്ഞ ദിവസംതന്നെ ബ്രിട്ടണിലെ രണ്ട് വന്‍ കമ്പനികളാണ് ഇന്ധന വില കുറച്ചത്. തൊണ്ണൂറ് മിനിറ്റിന്റെ വ്യത്യാസത്തിലാണ് കമ്പനികള്‍ ഇന്ധനവില കുറച്ചത്. ബ്രിട്ടീഷ് ഗ്യാസാണ് ആദ്യം ഇന്ധനവില കുറച്ചതായി പ്രഖ്യാപിച്ചത്. അഞ്ച് ശതമാനമാണ് ബ്രിട്ടീഷ് വൈദ്യൂതി ബില്ലില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് ഗ്യാസിന്റെ വിലക്കുറവ് പ്രഖ്യാപനത്തിന് തൊണ്ണൂറ് മിനിറ്റിനുശേഷം സ്കോട്ടീഷ്& സതേണ്‍ എന്‍ര്‍ജി ഗ്യാസ് ബില്ലില്‍ കാര്യമായ കുറവ് വരുത്താന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. 4.5%ത്തിന്റെ കുറവാണ് അവര്‍ വരുത്തിയത്.

എന്നാല്‍ അതിനെത്തുടര്‍ന്ന് ബ്രിട്ടണിലെ പ്രധാനപ്പെട്ട കമ്പനികളെല്ലാംതന്നെ ഇന്ധനവിലയില്‍ കാര്യമായ കുറവ് വരുത്താന്‍ നിര്‍ബന്ധിതരായി എന്നതാണ് സത്യം. ഇരുപത്തിനാല് മണിക്കൂര്‍ മുമ്പുതന്നെ ഇഡിഎഫ് ഗ്യാസ് ബില്ലില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് പ്രഖ്യാപിച്ചിരുന്നു. ഇനി ബ്രിട്ടണില്‍ വന്‍ കമ്പനികളില്‍ എന്‍ പവറും ഇ ഓണും സ്കോട്ടീഷ് പവറും മാത്രമേ ഇന്ധന വില കുറയ്ക്കാന്‍ ബാക്കിയുള്ളു. അവരും താമസിയാതെ കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.