ബ്രിട്ടന് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയത് യു കെയില്‍ സ്ഥിരതാമസം മോഹിച്ച മലയാളികളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഏജന്റിനു ലക്ഷങ്ങള്‍ കമ്മീഷന് കൊടുത്ത് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ യു കെയിലേക്ക് കുടിയേറിയ മലയാളികള്‍ പലരുടെയും വിസ കാലാവധി അടുത്ത നാളുകളില്‍ അവസാനിക്കുകയാണ്.ഇതില്‍ ജോലി വിസയില്‍ വന്നവരും സ്റ്റുഡന്റ് വിസയില്‍ വന്നവരുമുണ്ട്. ജീവിതം ചോദ്യ ചിഹ്നമായ ഇവരുടെ യു കെയിലെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
എങ്ങിനെയും യു കെയില്‍ കടിച്ചു തൂങ്ങുവാന്‍ വേണ്ടി എന്തു കടും കൈയും ചെയ്യാന്‍ ചില മലയാളി യുവാക്കള്‍ തയ്യാറായതായി എന്‍ ആര് ഐ മലയാളിക്ക് വിവരം ലഭിച്ചു.ഇതില്‍ പ്രധാനപ്പെട്ടതാണ് വ്യാജ വിവാഹം. ബ്രിട്ടീഷ് പൌരത്വമുള്ളതോ ഇതര യൂറോപ്യന്‍ രാജ്യത്ത് പൌരത്വമുള്ളതോ ആയ യുവതികളെ വിവാഹം കഴിക്കുകയും അതുവഴി വിവാഹവിസ സ്വന്തമാക്കുകയും ചെയ്യുകയാണ് മലയാളി ചെറുപ്പക്കാരുടെ പുതിയ സ്റ്റൈല്‍. .
ആയിരം മുതല്‍ മൂവായിരം വരെ പൌണ്ട് നല്‍കിയാണ് ഇത്തരം വ്യാജ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത്.മുന്‍പ് പാകിസ്ഥാനി/ബംഗ്ലാദേശി/പഞ്ജാബി യുവാക്കളുടെ ഇടയില്‍ വ്യാപകമായിരുന്ന ഈ വിസ കല്യാണം ഇപ്പോള്‍ മലയാളികളും പയറ്റാന്‍ തുടങ്ങിയിരിക്കുന്നു.നാട്ടിലെ മാതാപിതാക്കളെയോ അടുത്ത സുഹൃത്തുക്കളെയോ പോലും അറിയിക്കാതെയാണ് കല്യാണം നടത്തുന്നത്. അടുത്തകാലത്ത് വെസ്റ്റ് മിഡ്ലാണ്ട്സ്,ലണ്ടന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വിവാഹ വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു.
നിലനില്‍പ്പിനു വേണ്ടിയുള്ള ഈ വിസ വിവാഹം ഇതിവൃത്തമാക്കിയാണ് എന്‍ ആര് ഐ മലയാളിയുടെ ജനപ്രിയ പരമ്പരയായ ലണ്ടന്‍ ജന്ക്ഷന്റെ നാലാം എപ്പിസോഡ് തയ്യാറാക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ യു കെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച,യു കെ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ലണ്ടന്‍ ജങ്ക്ഷന് പരമ്പരയുടെ നാലാം എപ്പിസോഡ് നാളെ റിലീസ് ചെയ്യും.ഓരോ എപ്പിസോഡിലും ഓരോ ആനുകാലിക പ്രശനങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ലണ്ടന്‍ ജന്ക്ഷന്റെ മുന്‍ എപ്പിസോഡുകള്‍ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല