1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2012

ഇതാ ലോകത്തിലെ ഏറ്റവും തിരക്കുള്ള അമ്മ. പതിനൊന്നു കുട്ടികളുടെ അമ്മയായ ഇവര്‍ സര്‍ക്കാരിന്റെ സഹായ വാഗ്ദാനം നിരസിക്കുകയാണ് എന്നതാണ് കൌതുകകരം. കുടുംബത്തില്‍ കുട്ടികള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ബ്രിട്ടനില്‍ സഹായധനം ലഭിക്കാറുണ്ട്. പതിനൊന്നു കുട്ടികളുടെ അമ്മയായ ടാനിയ സുള്ളിവന്‍ കേന്ടിലെ ഹൂവില്‍ നിന്നുമാണ്. ഒക്റ്റോബറില്‍ ആണ് ഇരട്ടകളായ എലിസബത്തിനും അന്നക്കും ഇവര്‍ ജന്മം നല്‍കിയത്. 37കാരിയായ ഇവര്‍ തന്റെ ആറാമത്തെ കുട്ടി ജനിച്ചപ്പോള്‍ റിക്രൂട്ട്മെന്റ് ഉപദേശക എന്ന ജോലി ഉപേക്ഷിച്ചു. ഏഴാമത്തെ കുട്ടിയായപ്പോള്‍ വീട്ടില്‍ വച്ച പഠിപ്പിച്ചിരുന്നതും നിര്‍ത്തി.

തങ്ങളുടെ കുടുംബം ചെലപ്പോ അലങ്കോലമാകാന്‍ സാധ്യത ഉണ്ട് പക്ഷെ ലോകത്തിനു വേണ്ടി അത് മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്‌. ചില ആളുകള്‍ ജോലി ചെയ്യാതിരിക്കാന്‍ ഒരു കാരണം എന്ന നിലയില്‍ കുറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. പക്ഷെ ഞങ്ങള്‍ ജോലി എടുക്കുന്നു. സഹായധനം കിട്ടാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇത് ചെയ്യുന്നതെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ മാത്രമാണ് എനിക്ക് ദേഷ്യം വരുന്നത്. ടാനിയയും ഭര്‍ത്താവ്‌ 38കാരനായ മൈക്കളും ചാനലില്‍ വരുന്നുണ്ട്. അവരുടെ കുട്ടിപട്ടാളത്തിന്റെ കാര്യങ്ങള്‍ നോക്കണമെങ്കില്‍ ഒരു മിനി ബസ്‌ തന്നെ അവര്‍ക്ക് ആവശ്യം വരും.

ടാനിയ പറയുന്നത് തങ്ങളുടെ കുടുംബം നോക്കുന്നത് ഒരു മിലിട്ടറി ഓപ്പറേഷന്‍ നടത്തുന്നതുപോലെയാണ് എന്നാണു. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍ തുടങ്ങും ഇവരുടെ കുസൃതികള്‍. എന്നാല്‍ രാവിലെ തന്നെ കുളിപ്പിച്ച് തോര്‍ത്തി പ്രഭാതഭക്ഷണം നല്‍കി പിന്നീട് സ്വന്തമായി വാങ്ങിയ മിനി ബസില്‍ സ്കൂളിലേക്ക് അയക്കുന്നു. ഈ ദമ്പതികള്‍ തങ്ങളുടെ പതിനഞ്ചും പതിമൂന്നും വയസുകളില്‍ സ്കൂളില്‍ വച്ച് കണ്ടു മുട്ടിയവര്‍ ആണ്. പിന്നീട് സംഭവിച്ച പിരിയലിനു ശേഷം ഇവരുടെ ഇരുപതുകളില്‍ ഇവര്‍ കണ്ടുമുട്ടി. കുട്ടികള്‍ ദൈവത്തിന്റെ വരപ്രസാദമായിട്ടാണ് ഇവര്‍ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.