കെന്റിലും എസ്സെക്സിലും നിന്ന് എടുത്ത ഫോട്ടോകളില്‍ എന്താണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കാത്ത ആറു പറക്കുന്ന വസ്തുക്കള്‍ കണ്ടതായി റിപ്പോര്‍ട്ട്. മുന്‍പും പറക്കും തളികകള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുള്ളതിനാല്‍ ഇതും അത്തരത്തില്‍ എന്തെങ്കിലും ആയേക്കുമെന്നു കരുതുന്നു. അതേസമയം യു.കെയിലെ അടുത്തടുത്ത രണ്ടു സ്ഥലങ്ങളില്‍ വെറും മുപ്പതു മൈല്‍ അകലത്തില്‍ ഈ കാഴ്ച്ച കണ്ടത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. പത്ത് ദിവസം മുന്‍പ് ഉച്ചക്ക് 1മണിക്ക് കെന്റിലെ ചാതം എന്ന സ്ഥലത്ത് 21കാരനായ ഏണസ്റ്റസ് ഗ്രിക്സാസ് എന്നാ ആളാണ് ആദ്യത്തെ ഫോട്ടോ എടുത്തത്.
ഇദ്ദേഹം ക്യാമറയിലൂടെ നോക്കിയപ്പോള്‍ അപരിചിതമായ വസ്തുക്കള്‍ ആകാശത്ത് കണ്ടു. രണ്ട് വെളുത്ത ഡിസ്കുകള്‍ ആണ് കണ്ടത്. എന്താണെന്ന് മനസിലായില്ല.ഞാന്‍ വിമാനപാതയില്‍ അല്ല നിന്നിരുന്നത്. അകലേക്ക് പോകുന്നത് പോലെ ഒരെണ്ണം കുറച്ച് അവ്യക്തമായിരുന്നു എന്നാണ് അയാള്‍ പറഞ്ഞത്. രണ്ടാമത്തെ കാഴ്ച്ച കണ്ടത് എസ്സക്സിലെ കാര്‍ സെയില്‍സ്മാന്‍ ആയ ജോഷ് കാമ്മിന്‍സ് ആണ്. ലോഫ്ടനിലേക്ക് വണ്ടി ഓടിച്ചു പോകുമ്പോള്‍ ആണ് ആകാശത്തിലൂടെ നാല് പ്രകാശമുള്ള വസ്തുക്കള്‍ ജോഡികളായി പോകുന്നത് അയാള്‍ കണ്ടത്.
ഉടന്‍ കാര്‍ നിര്‍ത്തി മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ അയാള്‍ പുറത്തിറങ്ങി. മേഘങ്ങള്‍ക്കിടയിലൂടെ പറക്കുംതളികകള്‍ പോകുന്നതുപോലെ ആയിരുന്നു അത്. പതിനഞ്ച് മിനിറ്റോളം അവ അവിടെ ഉണ്ടായിരുന്നു. പിന്നെ അത് അപ്രത്യക്ഷമായി എന്നാണ് 21കാരനായ ജോഷ് പറയുന്നത്. ഞാന്‍ പറക്കും തളികകളില്‍ ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷെ ഞാന്‍ കണ്ട കാഴ്ച്ച എന്നെ പുനര്‍ചിന്തക്ക് പ്രേരിപ്പിക്കുന്നു എന്ന് അയാള്‍ പറഞ്ഞു. തെക്കുകിഴക്ക് മേഖല ഇപ്പോള്‍ പറക്കും തളികകള്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളാണെന്നു വിദഗ്ദ്ധനായ നിക്ക് പോക്ക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല