അനശ്വരമായ പ്രണയമാണ് തന്റേതെന്ന് ഏതൊരു കാമുകനും കാമുകിയോട് ഒരിക്കലെങ്കിലും പറഞ്ഞിരിക്കും. ചാദില്‍ ഡെഫി എന്ന തായ് യുവാവിന്റെത് വാക്കില്‍ മാത്രമല്ല ജീവിതത്തിലും അനശ്വര പ്രണയം തന്നെയെന്ന് പറയേണ്ടി വരും കാരണം ഈ യുവാവ് തന്റെ കാമുകിയുടെ മൃതദേഹത്തെയാണ് വിവാഹം ചെയ്‌തിരിക്കുന്നത്! പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഡെഫിയും കാമുകി സരിണ്യ കംസൂക്കും വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ദൈവം അവിടെ ഒരു ക്രൂരത കാണിച്ചു. വിവാഹദിനം വന്നതെന്നതും കാത്തിരുന്ന സരിണ്യയുടെ ജീവന്‍ ഒരു വാഹനാപകടത്തിലൂടെ നഷ്ടമായി, അതും വിവാഹത്തിന് ഏതാനും ദിവസം മുമ്പ്! പത്ത് വര്‍ഷം നീണ്ട പ്രണയകാലത്തിനൊടുവില്‍ സരിണ്യക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും ജീവിതവും തന്നെ നഷ്‌ടമായെന്നു കരുതി മരണത്തിന് പോലും തങ്ങളുടെ സ്വപനം ഇല്ലതെയാക്കാന്‍ ആകില്ലയെന്ന ഡേഫി ഉറപ്പിച്ചു.
തന്റെ പ്രിയതമയുടെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിക്കാതെ എല്ലാം അവസാനിപ്പിക്കാന്‍ ആഗ്രഹികാതിരുന്ന ഡെഫി, തന്റെ കാമുകിയുടെ ചേതനയറ്റ ശരീരത്തെ വിവാഹം ചെയ്‌ത് അവളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അയാള്‍ തീരുമാനിച്ചു. സുറിന്‍ നഗരത്തില്‍ വച്ച് ജനുവരി നാലിന് ബുദ്ധമതാചാരപ്രകാരം ഡെഫി തന്റെ പ്രിയപ്പെട്ട സരിണ്യയെ (മൃതദേഹത്തെ) വിവാഹം ചെയ്‌തു! ആരെയും കണ്ണീരണിയിക്കുന്ന ഈ കാഴ്‌ച തായ് നാഷണല്‍ ടി.വി സംപ്രേക്ഷണം ചെയ്‌തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല