ബ്രിസ്റ്റോളില്‍ മലയാളി വിദ്യാര്‍ഥി മസ്തിഷ്‌കാഘാതം മൂലം മരണമടഞ്ഞു. തിരുവനന്തപുരം വഞ്ചിയൂര്‍ ‘അരുന്ധതി ഹൗസ്’ അഭിഭാഷകനായ വികെ രാധാകൃഷ്ണന്‍ നായരുടെയും സെക്രട്ടറിയേറ്റ് ലോ ഡിപ്പാര്‍ട്ട്‌മെന്റിലെ അണ്ടര്‍ സെക്രട്ടറി ഗിരിജയുടെയും മകനായ ഗൗതം കൃഷ്ണ (23) യാണ് ഇന്നലെ യുകെ സമയം 12 മണിക്ക് ബ്രിസ്റ്റോള്‍ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്.കഴിഞ്ഞ കുറെ ദിവസങ്ങളായി ചികില്‍സയില്‍ ആയിരുന്നു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇക്കണോമിക്‌സ് ആന്റ് ഫിനാന്‍സ് വിഷയത്തില്‍ പി ജി പഠിക്കാന്‍ ഗൌതം യു കെയില്‍ എത്തിയത്.
ആരോഗ്യവാനായിരുന്ന ഗൗതം കഴിഞ്ഞ ബുധനാഴ്ച പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റിയില്‍ എത്തിയെങ്കിലും, പരീക്ഷ തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ യൂണിവേഴ്‌സിറ്റി അധികൃതര്‍ ആംബുലന്‍സ് വിളിച്ച് തൊട്ടടുത്തുള്ള ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്നു മുതല്‍ അബോധാവസ്ഥയില്‍ തുടര്‍ന്ന ഗൗതമിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരികുകയായിരുന്നു.ജീവന്‍ രക്ഷാ സാധ്യതകള്‍ അടഞ്ഞതോടെ ഇന്നലെ ഉച്ചയോടെ വെന്റിലേറ്റര്‍ നീക്കം ചെയ്യുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടു കിട്ടിയാല്‍ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബ്രിസ്റ്റോള്‍ ഹിന്ദു സമാജത്തിന്റെയും ഗൗതമിന്റെ ലണ്ടനിലുള്ള ബന്ധുവിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല