സ്വന്തം ലേഖകന്‍
മാഞ്ചസ്റ്ററില്‍ ഒഐസിസി വീണ്ടും സാന്തനമായി. വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്ന മാഞ്ചസ്റ്ററിലെ ദമ്പതിമാര്‍ ഓഐസിസി നേതൃത്വത്തിന്റെ അവസരോചിതമായ ഇടപെടലില്‍ വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ സമ്മതിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലം ഒഐസിസി നേതാക്കളായ വിനോദ ചന്ദ്രന്, ലക്സന് കല്ലുമാടിക്കല്‍, ബെന്നിച്ചന് മാത്യു, ജോയ് കുര്യാക്കോസ്, മാത്യു ജേക്കബ്, സാജു കരുണാകരന്, സൈലസ് എബ്രഹാം, ബിജു ജോര്‍ജ്, ബാബു തോമസ്, ജോണ്‍ വര്‍ഗീസ്, ഷൈജു തോമസ് തുടങ്ങിയവരുടെ ചര്‍ച്ചകളുടെ ഫലമായാണ് വിജയം കണ്ടത്.
ദമ്പതികളെയും അവര്‍ക്ക് ദൈവം ദാനമായി നല്കിയ രണ്ട് മക്കളെയും അനുഗ്രഹിച്ച് അവര്‍ക്ക് വേണ്ടി മാഞ്ചസ്റ്ററിലെ ഒഐസിസി നേതാക്കന്മാരും, പ്രാര്‍ഥിക്കുന്ന ദൈവഭയമുള്ള കുടുംബാംഗങ്ങളും നടത്തിയ പ്രാര്‍ത്ഥനയുടെ ഫലമായി ദൈവകൃപയാല്‍ അവര്‍ വീണ്ടും ഒന്നിച്ചു ജീവിച്ചു കൊള്ളാമെന്ന് ഒഐസിസി നേതാക്കന്മാര്ക്ക് ഉറപ്പ് കൊടുത്തു. തുടര്‍ന്ന് ഇതിന്റെ പേരില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കാനുള്ള തുടര്‍ നടപടികള്‍ സ്വീഅകരിച്ചു.
യുകെയിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രത്യേകിച്ച് മാഞ്ചസ്റ്ററിലെ മലയാളികളുടെ ഏതു പ്രശ്നങ്ങള്‍ക്കും സ്വാന്തനമേകാന്‍ ഒഐസിസിക്ക് ഇച്ഛാശക്തിയുന്ടെന്നു ഒഇസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് പ്രസിഡണ്ടും യുകെയില്‍ അറിയപ്പെടുന്ന വചന പ്രഘോഷകനും പാലാ രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററും ആയിരുന്ന ബെന്നിച്ചന് മാത്യു പ്രസ്താവിച്ചു. ഒഐസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഈ നേട്ടത്തെ ഒഐസിസി നാഷനല്‍ കമ്മറ്റി അംഗങ്ങള്‍ പ്രശംസിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല