ഇന്നലെ നറുക്കെടുത്ത യൂറോ മില്ല്യന്‍ ജാക്പോട്ട് ഭാഗ്യവാനായ ബ്രിട്ടിഷുകാരന്. നാല്പത്തിയൊന്ന് മില്യനോളം ആണ് വിജയിക്ക് ലഭിക്കാന്‍ പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ 40,627,241 പൌണ്ടാണ് ഇദ്ദേഹത്തിന് ലഭിക്കാന്‍ പോകുന്നത്. ദേശീയ ലോട്ടറി അധികൃതര്‍ സംഭവത്തില്‍ സന്തോഷം രേഖപ്പെടുത്തി. വീണ്ടും യൂറോ മില്ല്യന്‍ ജാക്പോട്ട് യു.കെ.യില്‍ തന്നെ ലഭിച്ചതില്‍ എല്ലാവര്ക്കും സന്തോഷം ഉണ്ട് എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
അഞ്ചു നമ്പറുകള്‍ മാത്രവുമല്ല രണ്ടു ബോണസ് നമ്പരുകളും കൃത്യമാകുമ്പോഴാണ് ജാക്ക്പോട്ട് അടിക്കുക. വിജയിച്ച നമ്പരുകള്‍ 02,10,22,27,28 ആണ് ബോണസ് നമ്പരുകള്‍ 06,08 എന്നിവയാണ് . ഇതിനു മുന്‍പ് ഒക്റ്റോബറില്‍ വിസ്ബെക്കിലെ ഡാവിനും ആഞ്ചലിക്കും 101 മില്യന്‍ ജാക്പോട്ടായി ലഭിച്ചിരുന്നു. അതിനു മൂന്ന് മാസം മുന്‍പ് സ്കോട്ട്ലണ്ടിലെ കോളിനും ക്രിസിനും ആയി 161 മില്ല്യന്‍റെ റെക്കോര്‍ഡ് സമ്മാനത്തുക ലഭിച്ചു.
ഇതോടു കൂടെ വിജയി ഇനി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടും. ഇപ്പോഴത്തെ കണക്ക് പ്രകാരം ഈ വിജയിയുടെ സ്ഥാനം പോപ്സ്റ്റാര്‍ കൈല്‍ മിനോഗ്, മിക് ഹക്നല്‍, പീറ്റ് ടൌണ്‍ ഷെന്‍ഡ എന്നിവരുടെ കൂടെയാകും. ഇവരുടെയെല്ലാം സമ്പാദ്യം നാല്പതു മില്ല്യന്‍ തന്നെയാണ്. ഭാഗ്യം തുണച്ച ഈ ബ്രിട്ടിഷുകാരന്‍ ആരെന്നു ഇത് വരെയും പുറത്തു വിട്ടിട്ടില്ല. താമസിയാതെ തന്നെ സമ്പന്നരുടെ ലിസ്റ്റിലെ അപരിചിതനെ നമുക്ക് പരിചയപ്പെടാന്‍ കഴിയുമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല