ചൈന ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. അക്കാര്യത്തില്‍ അമേരിക്കയ്ക്കുപോലും ഒരു സംശയവുമില്ല. അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഇക്കാര്യം പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. യൂറോപ്പിനെ രക്ഷിക്കാന്‍ ദൈവദൂതന്റെ വേഷത്തില്‍ ചൈന പ്രത്യക്ഷപ്പെടുമെന്ന് സൂചനകളുണ്ടായിരുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചൈന വന്‍സഹായം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ അതൊന്നും നടന്നില്ല. യൂറോയെ രക്ഷിക്കാന്‍ തങ്ങള്‍ പണമിറക്കില്ലെന്ന് ചൈന പിന്നീട് അറിയിച്ചു. എന്തായാലും കാര്യങ്ങള്‍ അവിടെയെത്തിയെന്ന് പറയാം. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ചൈന ബ്രിട്ടണില്‍ നിക്ഷേപങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തയാണ്. ബ്രിട്ടണിലെ ഏറ്റവും വലിയ വെള്ളക്കമ്പനിയായ തേംസ് വാട്ടറിലാണ് ചൈന പണം നിക്ഷേപിച്ചിരിക്കുന്നത്. തേംസ് വാട്ടറിന്റെ ഭൂരിപക്ഷം ഓഹരികളും ചൈനീസ് സര്‍ക്കാര്‍ വാങ്ങിയിരിക്കുകയാണ്.
ചൈനീസ് സര്‍ക്കാര്‍ ചെയ്തത് ബ്രിട്ടണെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്ന മട്ടിലാണ് പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. ജോര്‍ജ്ജ് ഒസ്ബോണ്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് ഇങ്ങനെയൊരു നിക്ഷേപം ഉണ്ടായിരിക്കുന്നത്. ചൈനയുടെ നിക്ഷേപം ഇരുരാജ്യങ്ങളുടെയും സാമ്പത്തികമേഖലയ്ക്ക് ഉത്തേജകമാകുമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. ഒസ്ബോണിന്റെ ചൈനീസ് പര്യാടനത്തിനിടയില്‍ പല വന്‍കിട മുതലാളിമാരെയും കണ്ടെന്നും അതിനെത്തുടര്‍ന്നാണ് ഈ നിക്ഷേപങ്ങള്‍ വന്നതെന്നും സൂചനകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല