ഗര്‍ഭഛിദ്രം അങ്ങേയറ്റം പാപമാണെന്നാണ് എല്ലാവരും പറയുന്നത്. ഭൂമിയിലേക്കുള്ള ഒരു കുഞ്ഞിന്റെ വരവിനെ ഇല്ലാതാക്കുന്ന പണിയാണ് ഗര്‍ഭഛിദ്രം എന്നൊക്കെയാണ് പറയുന്നത്. ഇതൊക്കെ അംഗീകരിക്കാമെങ്കിലും കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവമുള്ളതാണെന്നാണ് ഒരു കൂട്ടരുടെ വാദം. അതുകൊണ്ടുതന്നെ ഗര്‍ഭഛിദ്രം അംഗീകരിക്കേണ്ട ഒന്നാണെന്നും ഒരു കൂട്ടര്‍ ശക്തമായി വാദിക്കുന്നു. എന്തായാലും ബ്രിട്ടണില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ആരോപണങ്ങളും ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. 1967ല്‍ ബ്രിട്ടണില്‍ നടപ്പിലാക്കിയ നിയമം ഗര്‍ഭഛിദ്രത്തെ അംഗീകരിക്കുന്ന ഒന്നാണ്.
അതായത് ബ്രിട്ടണില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരിരക്ഷയുണ്ട്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവരാണ്. എന്തായാലും ഏറെ വിവാദമാകാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് സ്വകാര്യ ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ടിവിയിലും റേഡിയോയിലും പരസ്യങ്ങള്‍ ചെയ്യാനുള്ള അവകാശമുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം വ്യക്തമാക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഗര്‍ഭഛിദ്രം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ആ സൗകര്യം ലഭിക്കുമെന്നല്ലാതെ അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പരസ്യം ചെയ്യാന്‍ സാധിക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നില്ല. പരസ്യ നിരീക്ഷണ സമതിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2010ല്‍ ഇതുമായി ബന്ധപ്പെട്ട ഒരു പരസ്യം ഒരുതവണ മാത്രം പ്രക്ഷേപണം ചെയ്തപ്പോള്‍ 4,500 പരാതികളാണ് ലഭിച്ചത്.
എന്നാല്‍ ഇതിനെ അവഗണിച്ചുകൊണ്ടാണ് പുതിയ നിയമം വന്നിരിക്കുന്നത്. ബ്രിട്ടണില്‍ ഗര്‍ഭഛിദ്രം ചെയ്യുന്ന മുപ്പത്തിയഞ്ചോളം സ്ഥാപനങ്ങളുണ്ട്. ഇവര്‍ക്ക് ഇവരുടെ സേവനത്തെക്കുറിച്ച് പരസ്യം ചെയ്യാന്‍ അവകാശമുണ്ടെന്നാണ് പരസ്യ നിരീക്ഷക സമതി വ്യക്തമാക്കിയിരിക്കുന്നത്. ഈ പ്രഖ്യാപനത്തെക്കുറിച്ച് സമിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല