വീട്ടിലേക്കുള്ള റോഡ് സൈഡില്‍ (Pavement) നടപ്പാതയില്ലെങ്കില്‍ കത്ത് കിട്ടില്ലെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. കാര്യം സത്യമാണ്. ബ്രിട്ടണിലെ റോയല്‍ മെയിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാരണംകൊണ്ടുതന്നെ ഒരു സ്ത്രീയുടെ വീട്ടിലേക്കുള്ള കത്തുകള്‍ കൊടുക്കാന്‍ തപാല്‍ വകുപ്പ് വിസമ്മിക്കുകയും ചെയ്തു. സ്റ്റാഫോര്ട്ട്ഷെയറിലുള്ള അറുപത്തിരണ്ടുകാരിയുടെ വീട്ടിലേക്കുള്ള തപാലുകളാണ് ഇങ്ങനെ കൊടുക്കാതിരിക്കുന്നത്.
വളരെ തിരക്കേറിയ റോഡില്‍കൂടി കുറച്ചധികം ദൂരം നടന്നുവേണം അറുപത്തിരണ്ടുകാരിയായ മുറൈല് മല്ലാമിന്റെ വീട്ടിലേക്കെത്താന്‍. എന്നാല്‍ വീട്ടിലേക്ക് വരാന്‍ റോഡില്‍ പ്രത്യേകം നടപ്പാത ഇല്ലാത്തതിനാല്‍ യാത്ര അപകടം പിടിച്ചതായി മാറുന്നു. അതുകൊണ്ടാണ് മുറൈല് മല്ലാമിന്റെ വീട്ടിലേക്ക് കത്ത് കൊടുക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. മുറൈല് മല്ലാമിന്റെ വീട്ടിലേക്ക് വരുകയെന്ന് പറഞ്ഞാല്‍ ഏറെ ബുദ്ധിമുട്ടാണ്. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ടും സുരക്ഷാകാരണങ്ങള്കൊണ്ടും അത് വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
തപാലോഫീസില്നിന്ന് ഏതാണ്ട് അഞ്ച് മൈല്‍ ദൂരത്തിലാണ് മുറൈല് മല്ലാമിന്റെ വീട്. അതുകൊണ്ടുതന്നെ മുറൈല് മല്ലാമിന് കത്ത് കൊണ്ടുപോയി കൊടുക്കുകയെന്നത് ഭാരിച്ച ജോലിയായി മാറിയിരിക്കുകയാണ്. എന്നാല്‍ റോഡിലൂടെയുള്ള നടപ്പ് ഏറെ അപകടം പിടിച്ച ഒന്നുംകൂടി ആയതോടെയാണ് കത്ത് വീട്ടിലെത്തിക്കാന്‍ പറ്റില്ല എന്ന കാര്യം തപാല്‍ വകുപ്പ് അധികൃതര്‍ മുറൈല് മല്ലാമിനെ അറിയിച്ചത്. ഇപ്പോള്‍ അറുപത് കഴിഞ്ഞ മുറൈല് മല്ലാം തപാലോഫീസില്‍ പോയി കത്ത് കൈപ്പറ്റുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല