സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കരീടം. ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് 810 പോയിന്റും രണ്ടാം സ്ഥാനത്തെത്തിയ തൃശൂര്‍ 779 പോയിന്റും മൂനനാം സ്ഥാനത്തെത്തിയ മലപ്പുറം ജില്ല 776 പോയിന്റും നേടി.
പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം നേടുന്നത്. തുടര്‍ച്ചയായ അഞ്ചാം കിരീടമാണിത്. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് മലപ്പുറം ആതിഥേയത്വം വഹിക്കും.
കണ്ണൂര്‍, പാലക്കാട്, കോട്ടയം, എറണാകുള, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ക്കോഡ്, കൊല്ലം, വയനാട്, പെരിന്തല്‍മണ്ണ, ഇടുക്കി എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. 1959, 91, 92, 93, 2001, 02, 04, 07, 08, 09, 10 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് കോഴിക്കോട് കിരീടം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല