യു കെയിലെ സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂര്‍ സംഗമം വീണ്ടും യു കെ മലയാളികള്‍ക്ക് മാതൃകയായി.
കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയിലെ തീപിടുത്തത്തില്‍ മരിച്ച പി.കെ വിനിത, രമ്യ രാജപ്പന്‍ എന്നിവരുടെയും പരിക്കേറ്റ് നാട്ടില്‍ ചികിത്സയിലുള്ള പി.എസ് സന്ധ്യമോളുടെയും കുടുംബങ്ങള്‍ക്ക് ഉഴവൂര്‍ സംഗമം സ്വരൂപിച്ച 1800 പൌണ്ടിന്റെ ധനസഹായം ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍ എ കൈമാറി.വിനീതയുടെയും, രമ്യയുടെ കുടുംബങ്ങള്‍ക്ക് 400 പൗണ്ട് വീതവും, പരിക്ക് പറ്റി ചികിത്സയിലുള്ള സന്ധ്യമോള്‍ക്ക് 1000 പൗണ്ടുമാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എല്‍.അബ്രാഹം അദ്ധ്യക്ഷനായിരുന്നു.യു.കെയിലെ ഉഴവൂര്‍ സംഗമം പ്രതിനിധികളായി ഷിജു കൈപ്പുങ്കല്‍ , സിജു കൈപ്പുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മലേമുണ്ടക്കല്‍,ബ്ലോക്ക് പഞ്ചായത്തംഗം പി.എം.മാത്യു, പ്രകാശ് വടക്കേല്‍ ,ജോളി എബ്രാഹം, പ്രസാദ് ചെമ്മല, തുളസി വിജയന്‍ മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ധനസഹായചടങ്ങിന് നേതൃത്വം നല്‍കി.
ഉഴവൂര്‍ സംഗമത്തിന്റെ ഈ സംരംഭത്തില്‍ സഹകരിച്ച എല്ലാ നല്ല മനസുകള്‍ക്കും മാധ്യമങ്ങള്‍ക്കും സംഗമത്തിന് വേണ്ടി സംഘാടകരായ പയസ് മലേമുണ്ടക്കല്‍,ഡെന്നിസ് വഞ്ചിത്താനം എന്നിവര്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല