ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിലും ശ്രീലങ്ക വിജയിച്ചതോടെയാണ് ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ മൂന്നു മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ ഇന്ത്യക്കു രണ്ടാം സ്ഥാനം നഷ്ടമായിരുന്നു. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് വിരാട് കോഹ്ലിയാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോഹ്ലിക്കു പിന്നിലായി അഞ്ചാം സ്ഥാനത്താണ് ക്യാപ്റ്റന്‍ ധോണി. ദക്ഷിണാഫ്രിക്കയുടെ ഹഷിം അംലയും ഡിവില്യേഴ്സുമാണ് റാങ്കിംഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല