എന്‍.എച്ച്.എസ്.നവീകരിച്ചു 2014/15ഓടു കൂടി 20ബില്ല്യനോളം അധികചിലവ് കുറക്കുവാനുള്ള ഡേവിഡ് കാമറൂണിന്റെ ശ്രമം വിമര്‍ശിക്കപ്പെടുന്നു. ലേബര്‍ പാര്‍ട്ടി ലീഡര്‍ ആയ എഡ് മിലിബാന്‍ഡ് ആണ് വിവാദപരമായ ഈ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബില്‍ വേണ്ടെന്നു പറയുന്നതിലെ മുഖ്യന്‍. ഈ ബില്‍ എല്ലാ ഡോക്റ്റര്‍മാരാലും നഴ്സുമാരാലും രോഗികളാലും വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു എന്നും ആര്‍ക്കും ഈ ബില്‍ വേണ്ട എന്നും മില്ലിബൗണ്ട് പറയുന്നു. താങ്കളുടെ ധാര്ഷ്ട്യവും അഭിമാനവും മാറ്റി വച്ച് അനാവശ്യമായ ഈ ബില്‍ എത്രയും പെട്ടെന്ന് വേണ്ടെന്നു വക്കണം എന്ന് മിലിബാന്‍ഡ് കാമറൂണിനോട് ആവശ്യപ്പെട്ടു.
98 ശതമാനം എന്‍.എച്ച്.എസ്.ജീവനക്കാരും ഈ മാറ്റം ആഗ്രഹിക്കുന്നില്ല. കോലാഹലം നിറഞ്ഞ ഒരു നവീകരണത്തെക്കാള്‍ അത് വേണ്ട എന്ന് പറഞ്ഞുള്ള പ്രശ്നങ്ങളാണ് എല്ലായിടത്തും നടക്കുന്നത് എന്ന് മിലിബാന്‍ഡ് അറിയിച്ചു. അദ്ദേഹത്തിന്റെ അറിവ് അനുസരിച്ച് എന്‍.എച്ച്.എസിന്റെ ധാര്‍മ്മിക നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കയാണ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഡേവിഡ് കാമറൂണ്‍ തള്ളിക്കളഞ്ഞു. നാലായിരത്തോളം പുതിയ ഡോക്റ്റര്‍മാര്‍ ഒരു ലക്ഷം രോഗികളെ ഇപ്പോള്‍ ചികിത്സിക്കുന്നുണ്ട്. ഇത് ആരോഗ്യരംഗത്ത് നടത്തിയിട്ടുള്ള നവീകരണത്തിന്റെ ഭാഗമായിട്ടാണ്. അനാവശ്യമായ ചിലവുകള്‍ കണ്ടെത്തി അവയെ വെട്ടിക്കുറച്ചപ്പോള്‍ ഏഴു ബില്ല്യനോളം ഈ മേഖലയില്‍ നമുക്ക് ലാഭിക്കാന്‍ ഇപ്പോഴേ കഴിഞ്ഞതായി കാമറൂണ്‍ വെളിപ്പെടുത്തി.
കഴിഞ്ഞ സെപ്തംബറില്‍ ഡേവിഡ് കാമറൂണ്‍ ഈ ബില്ലനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാവരും ഇഷ്ടപെടുന്നു എന്ന് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി ഹെല്‍ത്ത് സെലെക്റ്റ് കമ്മിറ്റി ഈ ബില്‍ അനാവശ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കമ്മറ്റി ചെയര്‍മാന്‍ ആയ സ്റ്റീഫന്‍ ഡോരല്‍ അഭിപ്രായപ്പെട്ടത് നടപ്പില്‍ വന്നു കൊണ്ടിരിക്കുന്ന നല്ല നേട്ടങ്ങളെ കുഴപ്പത്തിലാക്കും എന്നതിനാലാണ്. എന്നാല്‍ കാമറൂണ്‍ ഇപ്പോഴും എല്ലാ ജീവനക്കാരും ഇപ്പോഴും ഈ മാറ്റത്തെ ഇഷ്ട്ടപ്പെടുന്നു എന്നുള്ള അഭിപ്രായക്കാരനാണ്. എന്നാല്‍ മിലിബാന്‍ഡിന്റെ അഭിപ്രായത്തില്‍ ജീവനക്കാരുടെ മനസറിയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല