1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2012

പല്ലിയും പാറ്റയുമൊക്കെ ഒരു വീട്ടില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മിക്കവാറും വീടുകളിലും ഇതെല്ലാമുണ്ട്. എന്നാല്‍ വലിയ ഹോട്ടലുകളില്‍ ഇതൊന്നുമുണ്ടാകില്ല. അതുപോലെതന്നെ നമ്മുടെ നാട്ടിലെ ചെറുകിട ഹോട്ടലുകളില്‍ പല്ലിയും പാറ്റയുമൊക്കെ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ വലിയ ഹോട്ടലുകളില്‍ ഇതൊന്നുമുണ്ടാകില്ല. അങ്ങനെയെങ്ങാനും ഉണ്ടായാല്‍ ആ ഹോട്ടല്‍ എപ്പോള്‍ അടച്ചുപൂട്ടിയെന്ന് ചോദിച്ചാല്‍ മതി. അടച്ചുപൂട്ടത്തൊന്നുമില്ലെങ്കിലും പല്ലിയും പാറ്റയുമെല്ലാമുള്ള ആ വലിയ ഹോട്ടലില്‍ ഒരിക്കലും വലിയ ആളുകള്‍ കയറില്ലതന്നെ.

കാര്യങ്ങള്‍ വളരെ ലളിതമാണ്. ബ്രിട്ടണിലെ ഒരു ഹോട്ടലില്‍ നിറയെ പല്ലിയും പാറ്റയും എന്ന് പറഞ്ഞാല്‍ എന്തുചെയ്യും. എന്തുചെയ്യുമെന്നൊക്കെ പിന്നെ ആലോചിക്കാം. ഇപ്പോള്‍ ആ ഹോട്ടലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വായിക്കാം. നോര്‍ത്ത് ലണ്ടനിലെ ഹാപ്പിവെയ്ല്‍ ഹോട്ടലാണ് വിവാദനായകന്‍. ഹോട്ടല്‍ പരിശോധിക്കാനെത്തിയ ആരോഗ്യരംഗത്തെ വിദഗ്ദര്‍ ഞെട്ടിപ്പോയെന്നും ആ ഹോട്ടലിന്റെ ഉടമയ്ക്ക് 5,000 പൗണ്ട് പിഴയിട്ടുമെന്നുമാണ് അറിയുന്നത്.

ബ്രിട്ടണിലെ ഏറ്റവും മോശം ഹോട്ടലെന്ന് ഇതിനെ വിളിച്ചത് അവിടം പരിശോധിച്ച ആരോഗ്യരംഗത്തെ വിദഗ്ദര്‍തന്നെയാണ്. പാറ്റ കയറിക്കിടക്കുന്ന ഭിത്തികളും പല്ലികള്‍ നിറഞ്ഞ അടുക്കളയും വൃത്തിക്കെട്ട ടോയ്ലെറ്റുകളുമെല്ലാം നിറഞ്ഞ ഒരു സ്ഥലമാണ് ഹോട്ടലായി നടത്തുന്നത്. ഇതിന്റെ ഉടമ അറുപതുകാരനായ സ്റ്റീഫന്‍ ജെതിനാണ്. ജെതിനെതിരെ പതിമൂന്ന് വ്യത്യസ്ഥ കുറ്റങ്ങളിലായി അയ്യായിരം പൗണ്ട് പിഴ ഈടാക്കാനാണ് കോടതി തീരുമാനിച്ചത്.

എന്തായാലും ഈ ഹോട്ടലുടമ ഒരു ഏഷ്യന്‍ വംശജന്‍ അല്ല.ആയിരുന്നെങ്കില്‍ ഇവിടുത്തെ മുന്‍നിര പത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ ഇത് കൊട്ടിഘോഷിച്ചേനെ !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.