പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ സഹോദരനും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുവരെ ഇക്കാര്യത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ ശ്രീകുമാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ചേട്ടനുമായി തനിയ്ക്ക് പിണക്കമൊന്നുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗായകന്‍.
പിന്നണി ഗായകനെന്ന നിലയില്‍ താന്‍ രംഗത്തു വരുന്ന കാലത്ത് ചേച്ചിയും ചേട്ടനും പ്രശസ്തരാണ്. അവര്‍ കച്ചേരികള്‍ നടത്തിയിരുന്നു. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ പാടിയതോടെ തനിയ്ക്കും കച്ചേരി നടത്താന്‍ അവസരം ലഭിച്ചു.
ആയിടെ ഒരു പരിപാടിയ്ക്ക് തനിയ്ക്ക് അയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. അന്നത് വലിയ തുകയാണ്. അതിലും വളരെ കുറഞ്ഞ തുകയാണ് ചേച്ചി വാങ്ങിയിരുന്നത്.
തനിയ്ക്കത്രയും വലിയ തുക പ്രതിഫലമായി ലഭിച്ചത് ചേച്ചിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അന്നു മുതല്‍ അവര്‍ തന്നെ ശത്രുവായി കാണുകയാണ്. അതേസമയം ചേട്ടന് തന്നോട് വാത്സല്യമായിരുന്നു. ഗുരുസ്ഥാനത്താണ് താന്‍ ചേട്ടനെ കണ്ടിട്ടുള്ളതെന്നും ശ്രീകുമാര്‍ ‘കന്യക’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല