പാശ്ചാത്യ സംസ്കാരത്തെ അകറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി ഇറാനിലെ ബാര്‍ബിഡോള്‍ കടകള്‍ പോലീസ് അടപ്പിച്ചു. ഡസന്‍കണക്കിന് കടകളാണ് പോലീസ് ഇങ്ങനെ അടപ്പിച്ചിരിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ആര്‍ഭാട ജീവിതത്തിന്റെ ഭാഗമായിട്ടാണ് ബാര്‍ബി ഡോളുകളെ പൗരസ്ത്യരാജ്യങ്ങളെടുത്തിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഇറാനിലെ ബാര്‍ബിഡോള്‍ കടകള്‍ അടച്ചത്. അമേരിക്കന്‍ പാവക്കമ്പനിയായ മാറ്റെല്‍ 1959ലാണ് ബാര്‍ബിഡോള്‍ വിപണിയിലിറക്കുന്നത്. അതിനുശേഷം ലോകത്തിലെ പാവ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിട്ടുള്ള പാവയാണ് ബാര്‍ബി. അതിന്റെ ശക്തമായ ദൃശ്യാവിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം പാശ്ചാത്യരാജ്യങ്ങളിലെ ജീവിതശൈലി പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.
എന്തായാലും പാശ്ചാത്യരാജ്യത്തിന്റെ ജീവിതശൈലിയെ എതിര്‍ക്കാന്‍ ബാര്‍ബി ഡോള്‍ പാവക്കടകള്‍ അടയ്ക്കാമെന്നാണ് ഇറാന്‍ അധികൃതര്‍ തീരുമാനിച്ചത്. കുളിവസ്ത്രത്തിലും മിനി സ്കര്‍ട്ടിലുമുള്ള ബാര്‍ബി പാവക്കുട്ടിയെ വില്‍ക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കാന്‍ കാരണമാകുമെന്നാണ് ഇറാനിയന്‍ അധികൃതര്‍ അറിയിക്കുന്നത്. ഇറാനിലെ സ്ത്രീകള്‍ക്കിടയില്‍ ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പോലീസും അറിയിക്കുന്നത്. ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് വാദിക്കുന്ന രാജ്യത്ത് മിനിസ്കര്‍ട്ടും ബിക്കിനിയുമിട്ട ബാര്‍ബി പാവകള്‍ വില്‍ക്കുന്നത് തെറ്റാണന്ന് തന്നെയാണ് ഇവരുടെ വാദം.
ഇറാനില്‍ പല പുസ്തകത്തിനും സിനിമകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബാര്‍ബി ഡോളും നിരോധിക്കുന്നത്. നേരത്തെതന്നെ ഇറാനില്‍ ബാര്‍ബി ഡോള്‍ വില്‍ക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ പരമ്പരാഗത രീതിയില്‍ ഡിസൈന്‍ ചെയ്ത ബാര്‍ബി പാവകള്‍ക്ക് നിരോധനം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല