വിപണിയിലെ വിലയുദ്ധം എന്നൊക്കെ പറയുന്നത് ഇതാണ്. കടുത്ത സാമ്പത്തികമാന്ദ്യംമൂലം ബ്രിട്ടീഷുകാര്‍ പണം ചെലവഴിക്കുന്നത് കുറച്ചതോടെ വിപണിയില്‍ വിലയുദ്ധം തുടങ്ങി. വില കുറച്ചില്ലെങ്കില്‍ കാര്യമായ കച്ചവടം ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും വലിയതോതിലാണ് വില കുറച്ചിരിക്കുന്നത്. ഇപ്പോള്‍തന്നെ ടെക്സോ വിപണിയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കേട്ടാല്‍ ഇപ്പോള്‍തന്നെ അവരുടെ ഏതെങ്കിലും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ സാധ്യതയുണ്ട്. ടെസ്കോയുടെ എതെങ്കിലും ഷോപ്പില്‍നിന്ന് 60 പൗണ്ടിന് സാധനങ്ങള്‍ വാങ്ങിയാല്‍ അവരുടെതന്നെ പമ്പില്‍നിന്ന് പെട്രോളടിക്കാം. അങ്ങനെ പെട്രോളടിച്ചാല്‍ പത്ത് പെന്‍സാണ് ഒരു ലിറ്ററിന് ലാഭം കിട്ടാന്‍ പോകുന്നത്.
ഇനിയിപ്പോള്‍ സ്റ്റോറില്‍തന്നെ വാങ്ങണമെന്നില്ല. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയാലും ഈ പറയുന്ന സൗകര്യം ലഭിക്കും. സാധനങ്ങളുടെ അമിതവിലയും പെട്രോള്‍ വിലയുമെല്ലാംമൂലം വലഞ്ഞിരുന്ന ബ്രിട്ടണിലെ ലക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്ന സൗജന്യമാണ് ടെസ്കോ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ക്രിസ്മസ് കാലത്തിനുശേഷമാണ് ടെസ്കോ ഇത്രയും വിലക്കുറവ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ക്രിസ്മസിന് ടെസ്കോ പ്രതീക്ഷിച്ച വ്യാപാരം നടന്നിരുന്നില്ല. ടെസ്കോയുടെ ഓഹരികളുടെ വിലപോലും ഇടിഞ്ഞിരുന്നു. അതെല്ലാം കൈകാര്യം ചെയ്യാന്‍വേണ്ടിയാണ് ഇപ്പോഴത്തെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങള്‍ക്ക് ഫെബ്രുവരി അഞ്ചാം തീയതിവരെ ടെസ്കോയുടെ കടകളില്‍നിന്നും ഈ സൗജന്യം ലഭ്യമാകും എന്നാണ് ടെസ്കോ വക്താക്കള്‍ അറിയിക്കുന്നത്. ചിലപ്പോള്‍ ഇതിന് സമാനമായ ഓഫറുകളും മറ്റും വരുംമാസങ്ങളിലും വര്‍ഷങ്ങളിലും ഉണ്ടാകുമെന്നാണ് ടെസ്കോ വക്താക്കള്‍ അറിയിക്കുന്നത്. ബ്രിട്ടണിലെ മറ്റ് പമ്പുകളും പെട്രോളിന് വില കുറച്ചിരുന്നു. അസ്ഡ കഴിഞ്ഞ നവംബറില്‍ ലിറ്ററിന് അഞ്ച് പെന്‍സാണ് കുറച്ചത്. ആ സമയത്ത് ടെസ്കോ ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളും ഇതിന് സമാനമായ തരത്തില്‍ വില കുറച്ചിരുന്നു. എന്നാല്‍ അതുകൂടാതെയാണ് ടെസ്കോ ഇപ്പോള്‍ ഇത്രയുംവില കുറച്ച് നല്‍കിയിരിക്കുന്നത്.
ടെസ്കോയ്ക്ക് ബ്രിട്ടണിലാകമാനം 2,700 ഷോപ്പുകളാണുള്ളത്. ഇവിടെയെല്ലാമായി അയ്യായിരം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പോകുകയാണെന്ന് ടെസ്കോ വക്താക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല