സംസാരിക്കാന്‍ കഴിയാതെ ശരീരം തളര്‍ന്നു കിടക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി പുതിയ കണ്ടുപിടുത്തം. ശരീരത്തിലെ വൈദ്യുതകാന്തിക തരംഗങ്ങള്‍ രേഖപ്പെടുത്തുകയും അത് തിരിച്ചു ഡീകോഡ് ചെയ്യുകയും ചെയ്യുവാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചതിലൂടെ ഗവേഷകര്‍ ഭാവിയിലേക്കുള്ള പുതിയൊരു കാല്‍വയ്പ്പാണ് നടത്തിയിരിക്കുന്നത്. രോഗികളുടെ മനസിലുള്ള വാക്കുകള്‍ ഊഹിച്ചു പറയുന്നതിന് സാധിക്കുമായിരുന്ന ഉപകരണങ്ങള്‍ മുന്‍പ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
കാലിഫോര്‍ണിയ യൂണിവേര്സിറ്റിയില് ഗവേഷകനായ പ്രൊ:റോബര്‍ട്ട് നൈറ്റ് ആണ് ഈ സാധ്യത മുന്നോട്ട് വച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് പുനര്‍സൃഷ്ട്ടിക്കുവാന്‍ സാധിച്ചാല്‍ അത് എത്രയധികം പേര്‍ക്ക് സഹായമാകും എന്ന് നമുക്കിപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഡോ:സ്റ്റീഫന്‍ ഹോക്കിന്‍സ് പോലെയുള്ള വിഖ്യാതരായ ഗവേഷകരുടെ ചിന്തകള്‍ കണ്ടെത്തുന്നത് ശാസ്ത്രപുരോഗതിക്ക് വളരെ അധികം ഗുണം ചെയ്യും.
തലയോടില്‍ ദ്വാരം ഇട്ടു അതിനുള്ളില്‍ 256 ഇലക്ട്രോഡുകള്‍ തലച്ചോറിന്റെ പ്രതലത്തില്‍ വച്ചു പിടിപ്പിച്ചു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു രേഖപ്പെടുത്തുന്നു. ഇതേ രീതിയില്‍ നടത്തിയ പരീക്ഷണത്തില്‍ അഞ്ചു മുതല്‍ പത്തു മിനിറ്റ് വരെ തലച്ചോര്‍ പ്രവര്‍ത്തനങ്ങളെ ഗവേഷകര്‍ രേഖപ്പെടുത്തി. തലച്ചോര്‍ പ്രവര്‍ത്തനങ്ങളുടെയും ശബ്ദങ്ങളുടെയും ബന്ധം കൃത്യമായി മനസിലാക്കുക വഴി നമുക്ക് ഇത് വരെ തുറക്കാതിരുന്ന പല വഴികളും തുറക്കപ്പെടും.അങ്ങിനെ മനസിന്റെ വിചാരങ്ങള്‍ കൃത്യമായി പിടിച്ചെടുക്കുക എന്ന വെല്ലുവിളിക്കും ശാസ്ത്രലോകം മറുപടി കണ്ടെത്തിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല