ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടു ഒരു പ്രത്യേക താല്പര്യമുണ്ട്. സ്ത്രീധനം എന്ന സമ്പ്രദായം തന്നെയാണ് ഇന്ത്യക്കാരെ സ്വര്‍ണപ്രേമികള്‍ ആക്കി തീര്‍ക്കുന്നത് അതുകൊണ്ടുതന്നെ ബ്രിട്ടനില്‍ കള്ളന്‍മാര്‍ ശുദ്ധമായ സ്വര്‍ണത്തിന് ഇന്ത്യന്‍ വംശജരുടെ ഭവനങ്ങള്‍ ലക്ഷ്യമിടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നുള്ള കുടുംബങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ അതേ തനിമയോടെ തലമുറകളോളം സൂക്ഷിക്കുന്നുവെന്ന വിശ്വാസമാണ് കാരണം. സ്വര്‍ണം തിരിച്ചറിയുന്ന അത്യാധുനിക മെറ്റല്‍ ഡിറ്റക്ടറുകള്‍ അടക്കമാണ് കള്ളന്‍മാര്‍ എത്തുന്നത്.
ഇന്ത്യക്കാരുടെ നിരവധി ഭവനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനെത്തുര്‍ന്ന് ബിര്‍മിംഗാം, ലെസ്റ്റര്‍, റീഡിംഗ്, ബ്രാഡ്ഫോര്‍ഡ് തുടങ്ങിയ പട്ടണങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്ക് അവബോധന പരിപാടികള്‍ സംഘടിപ്പിക്കുകയാണ് അധികൃതര്‍. സ്വര്‍ണവില കുതിച്ചുകയറുന്നതാണ് ഭവനഭേദനങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണ്ിക്കപ്പെടുന്നത്. ഏഷ്യന്‍ വംശജരുടെ ഭവനങ്ങളിലൂള്ള സ്വര്‍ണം മായംകലരാത്തതും ഗുണനിലവാരം കൂടിയതുമാണെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു.
ജ്വല്ലറികളിലും വന്‍ കവര്‍ച്ച നടക്കുന്നുണ്ട്. സ്വര്‍ണക്കടകള്‍ ഏറെയുള്ള ലെസ്റ്ററിലെ ബല്‍ഗ്രേവ് റോഡ്, ലിറ്റില്‍ ഇന്ത്യ, ഗോള്‍ഡന്‍ മൈല്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. അടുത്തകാലത്ത് ഏറെ മോഷണങ്ങള്‍ ഇവിടെ നടന്നു. കള്ളന്‍മാരെ ചെറുക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു.
കള്ളന്‍മാര്‍ എത്തുന്നത് മെറ്റല്‍ ഡിറ്റക്ടറുകളുമായാണെന്ന് അടുത്തിടെ ഭവനഭേദനത്തിന് ഇരയായ ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു. സ്വര്‍ണാഭരണവും മുക്കുപണ്ടവും കലര്‍ത്തിയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. കള്ളന്‍മാര്‍ കൊണ്ടുപോയത് സ്വര്‍ണംമാത്രം. അവരുടെ പക്കല്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചുപറയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ബ്രിട്ടനിലെ മലയാളികള്‍ ഒന് കരുതിയിരിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല