100വയസ്സുകാരി എല്ലന്‍ ബക്സ്ടന്‍ 99വയസ്സുകാരന്‍ ഭര്‍ത്താവ് ലയോണലുമായുള്ള 81 വര്‍ഷത്തെ നീണ്ട സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ഏറ്റവും നല്ല ദമ്പതിമാര്‍ ആണ് ഇവര്‍. എല്ലനും ലയോണലും കണ്ടുമുട്ടിയത് 1930ല്‍ ആണ്.ആ വര്‍ഷമാണ് എയ്മി ജോണ്‍സന്‍ ഇംഗ്ലണ്ടില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് ഒറ്റയ്ക്ക് പറക്കുന്ന ആദ്യത്തെ വനിത എന്ന ബഹുമതി നേടിയത്.
ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയതില്‍ പിന്നെ വെറും ഒരു രാത്രി മാത്രമാണ് ഇവര്‍ പിരിഞ്ഞിരുന്നിട്ടുള്ളത്. ഞങ്ങള്‍ എല്ലായ്പോളും സന്തോഷത്തിലാണ്. കാരണം ഭാര്യയും ഭര്‍ത്താവും എന്നതിനോടൊപ്പം ഞങ്ങള്‍ ഏറ്റവും നല്ല സുഹൃത്തുക്കളും ആണെന്നാണ് എല്ലന്റെ വാക്കുകള്‍. എല്ലാ വൈകുന്നേരവും ഞങ്ങള്‍ പുറത്ത് പോകും. പ്രണയപൂര്‍വമുള്ള ഒരു അത്താഴത്തിനോ അല്ലെങ്കില്‍ വെറുതെ ബിങ്കോ കളിക്കാനോ. പഴയത് പോലെ ഇപ്പോളും എല്ലാ ഇഷ്ടങ്ങളും അവര്‍ക്ക് ഒരുപോലെയാണ്.
ലണ്ടനിലെ കിഴക്കന്‍ അതിര്‍ത്തിയില്‍ ജനിച്ചു വളര്‍ന്ന അവര്‍ ഹെന്‍ലി കേബിളിന്റെ ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോളാണ് പരിചയപ്പെട്ടത്. മെഷിനിസ്റ്റ് ആയിരുന്ന ലയോണ്‍ അപ്പ്രന്റിസ് എന്‍ജിനീയര്‍ ആയിരുന്ന എല്ലനോട് സഹായം ചോദിച്ച് ചോദിച്ചാണ് അവര്‍ പരിചയപ്പെടുന്നത്. മനോഹരിയായ അവരോട് സംസാരിക്കാന്‍ അവസരത്തിനായ് കാത്തിരിക്കുമായിരുന്നു എന്നാണ് ലയോണ്‍ പറയുന്നത്. എല്ലനേക്കാള്‍ ആറു മാസം ഇളപ്പമുള്ള ലയോണ്‍ സ്വയം അവരുടെ കളിക്കുട്ടി ആയിട്ടാണ് വിശേഷിപ്പിച്ചത്. രണ്ടു മൂന്ന്‍ കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം അവര്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി.
1936 ജൂലൈ18നു അവര്‍ വിവാഹിതരായി.തുടര്‍ന്നുള്ള 48 വര്‍ഷം അവര്‍ ലണ്ടനില്‍ ജീവിച്ചു. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോള്‍ ജര്‍മ്മന്‍ ബോംബുകള്‍ നശിപ്പിച്ച ഫാക്ടറികള്‍ ലയോണ്‍ നന്നാക്കി കൊടുത്തു. അഴ്ചാവസാനങ്ങളിലും രാത്രികളിലും ഹോം ഗാര്‍ഡ് ആയി ജോലി എടുത്തു. യുദ്ധത്തിനു ശേഷം ലയോണ്‍ ക്രോസ്, ബ്ലാക്ക് വെല്‍, നെസില്‍ എന്നിവിടങ്ങളില്‍ ആഴ്ച്ചയില്‍ മൂന്ന് പൌണ്ട് എന്ന നിരക്കില്‍ ജോലിക്ക് പോയി. 62കാരനായ സിന്‍ഡി ആണ് അവരുടെ ഒരേ ഒരു മകന്‍.
64വയസില്‍ വിരമിച്ച ലയോണ്‍ 40വര്‍ഷത്തോളം ജോലി ചെയ്തു. ഇപ്പോള്‍ അവര്‍ ഡോവറില്‍ ആണ് താമസം. ജീവിതത്തിലെ എല്ലാ കഠിന സമയങ്ങളിലും അവര്‍ പരസ്പരം തണല്‍ ആയി നിന്ന്. പ്രത്യേകിച്ചു തൊണ്ണൂറാം വയസ്സില്‍ എല്ലെനു അര്‍ബുദം ബാധിച്ചപ്പോള്‍. കീമോ തെറാപ്പി നടത്താനുള്ള പ്രായം കഴിഞ്ഞിരുന്നു. അവസാനം ഒരു ഓപ്പറേഷനിലൂടെ മുഴ എടുത്ത് കളയുകയായിരുന്നു. ഇപ്പോള്‍ കുഴപ്പങ്ങള്‍ ഒന്നുമില്ല. നാല് പേരകുട്ടികള്‍ ഉള്ള ദമ്പതിമാര്‍ ഇപ്പോളും പൂര്‍ണ ആരോഗ്യവാന്മാര്‍ ആണ്. എല്ലെന്‍ പറയുന്നു: ഞങ്ങള്‍ ഇപ്പോള്‍ മുന്‍പത്തെക്കളും കൂടുതല്‍ പ്രണയത്തിലാണ്. ഞങ്ങള്‍ പരസ്പരം താങ്ങായി നില്‍ക്കുന്നു. യഥാര്‍ത്ഥ സ്നേഹത്തിനു ഒരിക്കലും തിളക്കം കുറയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല