ഇടുക്കി ജില്ലയിലെ തോടുപുഴയ്ക്കടുത്തു പൈങ്കുളം സെക്രട്ട് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍. . മാന്യമായ ശമ്പളം ഉറപ്പാക്കുക, രാത്രികാലങ്ങളില്‍ ബാറ്റ അനുവദിക്കുക, ഭക്ഷണത്തിനും താമസത്തിനും ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക കുറയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണു സമരം തുടങ്ങിയത്.
സമരം നിര്‍ത്തണമെന്നും ആസ്പത്രി വളപ്പ് വിട്ടുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേഴ്‌സുമാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് ആസ്പത്രി വളപ്പില്‍ നിന്ന് നേഴ്‌സുമാരെ പുറത്താക്കി.
ഇതിനിടെ സമരത്തില്‍ പങ്കെടുക്കാനായി ഒരുങ്ങിയ ഒരു വിഭാഗം നേഴ്‌സുമാരെ ഹോസ്റ്റലില്‍ പൂട്ടിയിട്ടതായും നേഴ്‌സുമാര്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കാനായി ഹോസ്റ്റലില്‍ നിന്ന് നേഴ്‌സുമാര്‍ പുറപ്പെടുന്നത് തടഞ്ഞ് ഹോസ്റ്റല്‍ പുറത്ത് നിന്ന് അധികൃതകര്‍ പൂട്ടിയതായാണ് ആരോപണം.
അതേസമയം, കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ സമരം 18-ാം ദിവസവും തുടരുകയാണ്. ഇവിടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഈ മാസം 18ന് മാനേജ്‌മെന്റുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല