നഴ്സുമാരുടെ സമരം വ്യാപിക്കുന്നു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ നഴ്സുമാര്‍ സമരം ആരംഭിച്ചു. അതിനിടെ കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ നഴ്സിങ് സമരം പിന്‍വലിച്ചു. മൂന്നു മാസത്തെ ശമ്പള കുടിശിക നല്‍കാമെന്നു മാനെജ്മെന്‍റ് ഉറപ്പു നല്‍കിയ സാഹചര്യത്തിലാണു സമരം പിന്‍വലിച്ചത്.
പത്തു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു സമരം ഒത്തുതീര്‍പ്പായത്. അതേസമയം ജീവനക്കാരുടെ സമരം തുടരും. കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം തുടരുന്നു. ജോലിയില്‍ പ്രവേശിക്കാനെത്തിയ നഴ്സുമാരെ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. പൈങ്കുളം സേക്രട്ട് ഹാര്‍ട്സ് മാനസിക ആശുപത്രിയിലെ സമരം മൂന്നാം ദിവസത്തിലേക്കു കടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല