ഇടപ്പള്ളി അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ 21നു വീണ്ടും സമരം തുടങ്ങുമെന്നു നഴ്സുമാരുടെ സംഘടന അറിയിച്ചു. ഇന്നലെ കാക്കനാട് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ഓഫീല്‍ അമൃതാ മാനേജ്മെന്റൂം നഴ്സുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സമരം നടത്താന്‍ നഴ്സുമാര്‍ തീരുമാനിച്ചത്.
ശമ്പളനിരക്കു സംബന്ധിച്ചായിരുന്നു ആദ്യചര്‍ച്ച. നഴ്സുമാര്‍ മുന്നോട്ടുവച്ച ഫോര്‍മുല മാനേജ്മെന്റ് ചെറിയ ഭേദഗതികളോടെ അംഗീകരിക്കാമെന്ന് അറിയിച്ചതോടെ ഇതു സംബന്ധിച്ച ചര്‍ച്ച അവസാനിച്ചു. തുടര്‍ന്ന് അമൃതാ ആശുപത്രിയില്‍നിന്നു പുറത്താക്കിയ നഴ്സ് ഷിജിലിനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചയാണു വിരുദ്ധ അഭിപ്രായത്തെത്തുടര്‍ന്ന് അലസിപ്പിരിഞ്ഞത്. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയാല്‍ ശമ്പള വര്‍ധനവ് ഉണ്ടാവില്ലെന്ന് മാനേജ്മെന്റ് നിലപാടെടുത്തു.
ഷിജിലിനെ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ തന്നെ തിരിച്ചെടുത്തു ജോലിക്കു പ്രവേശിപ്പിക്കണമെന്നു നഴ്സുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിക്കാനാകില്ലെന്നു മനേജ്മെന്റ് അറിയിച്ചു. ഷിജിലിനു മൈസൂരിലെ ആമൃത ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു തടസമില്ലെന്നും പിന്നീട് ആവശ്യമെങ്കില്‍ കേരളത്തിലെ അമൃത മാനേജ്മെന്റിന്റെ കീഴിലുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റം നല്കാമെന്നുമാണു മാനേജ്മെന്റ് അറിയിച്ചത്. എന്നാല്‍, നഴ്സുമാര്‍ ഇത് അംഗീകരിച്ചില്ല.
അതേസമയം സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. ബാലരാമന്‍ കമ്മിറ്റിയുടെ കോട്ടയം ജില്ലയിലെ തെളിവെടുപ്പ് 23ന് കോട്ടയം ഗസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10.30 ന് തുടങ്ങും. സമിതിയംഗങ്ങള്‍ കോട്ടയത്തെ സ്വകാര്യ ആസ്പത്രികളും സന്ദര്‍ശിക്കും. ഫോണ്‍: 9447046665, 9495945576.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല