യുകെ ബോര്‍ഡര്‍ ഏജന്‍സിക്കെതിരെ ഹോം സെക്രട്ടറി ആഞ്ഞടിക്കുന്നു. 2007 മുതല്‍ അതിര്‍ത്തി സംരക്ഷണം കൃത്യമായി നടന്നിട്ടില്ല എന്നാണ് ഹോം സെക്രട്ടറിയുടെ പ്രധാന വിമര്‍ശനം. ഹോം സെക്രെട്ടറി തെരേസ മെയ് ആണ് പലപ്പോഴും നിര്‍ത്തി വക്കുകയും മരവിപ്പിക്കുകയും ചെയ്യുന്ന അതിര്‍ത്തി സംരക്ഷണ വകുപ്പിന്റെ പ്രവൃത്തികള്‍ക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന പല വിട്ടു വീഴ്ചകളും ഉദ്യോഗസ്ഥര്‍ നടത്തുന്നതായി കഴിഞ്ഞ വര്ഷം തെളിഞ്ഞിരുന്നു. യുകെ ബോര്‍ഡ് ഫോഴ്സിന്റെ തലവനായ ബ്രോഡി ക്ലാര്‍ക്ക് തന്റെ നാല്പതു വര്‍ഷത്തെ സേവനം കഴിഞ്ഞ നവംബറില്‍ അവസാനിപ്പിച്ചിരുന്നു. കര്‍ക്കശമല്ലാത്ത പരിശോധനയും സംരക്ഷണവും ഇദ്ദേഹത്തിന്റെ ജോലി തെറിപ്പിച്ചു എന്നാണു അനുബന്ധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതിര്‍ത്തി സംരക്ഷണ ബോര്‍ഡ് യു.കെ ബോര്‍ഡ് എജെന്സിയുടെ ഒരു ഭാഗമായിരുന്നത് അടുത്ത മാര്‍ച്ച് മുതല്‍ പ്രത്യേക വിഭാഗമാകും. അതിനു ശേഷം പുതിയ ഒരു വ്യവസ്ഥ നിലവില്‍ വരുത്തും എന്നും മെയ് പ്രസ്താവിച്ചു. അതിര്‍ത്തി ബോര്‍ഡിന്റെ പുതിയ തലവനായി വില്റ്റ്‌ഷെയര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയ ബ്രിയാന്‍ മൂര്‍ അധികാരമേല്‍ക്കും. അതിനു ശേഷം ഇപ്പോഴത്തെ സാധാരണ രീതികള്‍ കര്‍ക്കശമാക്കുമെന്നും മെയ് മുന്നറിയിപ്പ് നല്‍കി.
ഫ്രാന്‍സില്‍ നിന്നും ഇംഗ്ലണ്ടിലെക്കുള്ള ഗതാഗത സൌകര്യമായ യൂറോ സ്റ്റാര്‍ യാത്രക്കാരെ പരിശോധിക്കാറില്ലെന്നും തീവ്രവാദികളുടെ വിവരങ്ങള്‍ അവഗണിക്കാറുമാണ് സാധാരണ ചെയ്യ്തിരുന്നത് എന്ന് ഒരന്വേഷണം വെളിപ്പെടുത്തുന്നു. വിസ ഇല്ലാത്ത യൂറോപ്യന്‍ വിദ്യാര്‍ഥികളെയും പരിശോധനകളില്ലാതെ രാജ്യത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പാസ്പോര്‍ട്ടിലുള്ള ബയോമെട്രിക് ചിപ്പുകള്‍ പോലും നോക്കാതെയാണ് പലരെയും പരിശോധകര്‍ കടത്തി വിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി തീവ്രവാദികള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്.
ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ആയ ഡാമിയന്‍ ഗ്രീന്‍ ആണ് നിയമങ്ങള്‍ ലഘുവാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അതിന്റെ പേരില്‍ ഇപ്പോള്‍ ഇദ്ദേഹം വിമര്ശിക്കപ്പെടുകയാണ്. നിയമങ്ങള്‍ കര്‍ശനമായി ഉപയോഗിക്കപ്പെടെണ്ട ഇടങ്ങളിലാണ് ഈ മൃദുവായ സമീപനം ഡാമിയന്‍ ഗ്രീന്‍ പുറത്തെടുത്തത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെയാണ് എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ഇവര്‍ നിയമ വ്യതിയാനം നടപ്പിലാക്കിയത്. കൃത്യമായ ഒരു ഓഫീസര്‍ പോലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ജോലി ചെയ്തിട്ടില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥനായ ജോണ്‍ വൈന്‍ വെളിപ്പെടുത്തി. തീവ്രവാദത്തിനു എളുപ്പത്തില്‍ വളരുവാനായി വേണ്ടുവോളം സമയം ഈ ഉദ്യോഗസ്ഥര്‍ ഇപ്പോഴേ നല്കിക്കഴിഞ്ഞെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല