1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2012

മൃഗങ്ങളില്‍ നിന്നും കണ്ടു പഠിക്കേണ്ട വാസനകള്‍ ധാരാളം ഉണ്ട്. എന്നാല്‍ ഇവിടെ ഒരു കുട്ടിയെ ചവക്കുവാന്‍ പഠിപ്പിക്കുന്നത് നായക്കുട്ടിയാണ്. ഈ വീഡിയോ എല്ലാവര്‍ക്കുമിടയില്‍ പ്രശസ്തമാകുകയാണ്. നായയുടെ ഓരോ നീക്കവും ശ്രദ്ധിച്ചു അതെ പോലെ അനുകരിക്കുന്ന കുട്ടി ഒടുവില്‍ നായ്കുട്ടിയുടെ ചവക്കല്‍ അതെ രീതിയില്‍ അനുകരിക്കുകയായിരുന്നു. തന്റെ കൈകളില്‍ ഇരുന്ന പ്ലാസ്റ്റിക്‌ കളിപ്പാട്ടത്തിലാണ് കുട്ടി നായയെ അനുകരിച്ച് പല്ലുകള്‍ ആഴ്ത്തിയത്.

നായ്കുട്ടി ഒരു എല്ലിന്കഷ്ണത്തില്‍ സന്തോഷത്തോടെ കടിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് കാണിക്കുന്നത് തുറിച്ച കണ്ണുകളോടെ നായയെ നിരീക്ഷിക്കുന്ന കുട്ടിയെ ആണ്. നായ്കുട്ടിയില്‍ നിന്നും കണ്ണുകള്‍ എടുക്കാതെത്തന്നെ നായ്കുട്ടിയുടെ ചവക്കല്‍ തന്റെ കളിപ്പാട്ടത്തില്‍ പരീക്ഷിക്കുകയായിരുന്നു കുട്ടി. പിന്നീട് മറ്റൊരു നായ്‌ക്കുട്ടികൂടി ഇവരോട് ചേരുന്നു. പരവതാനിയില്‍ കിടന്നു മൂന്നു പേരും ചവയ്ക്കല്‍ ആഘോഷിക്കുകയാണ് മൂന്നു പേരും.

യൂട്യൂബിലെ പുതിയ ഹിറ്റാണ് ഈ വീഡിയോ. 123,000 ഹിറ്റുകള്‍ ഇപ്പോഴേ ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. കമന്റുകള്‍ ധാരാളം വാരിക്കൂട്ടിയിട്ടുമുണ്ട്. തമാശ നിറഞ്ഞ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നന്നായി കഴിച്ചോളൂ കുട്ടി നാളെ നമുക്ക് പൂച്ചകളെ പ്രതികരണങ്ങള്‍. ചിലര്‍ ഗൌരവപരമായാണ് കാര്യങ്ങളെ കണ്ടത്. നായയെ അനുകരിക്കുന്നത് രോഗങ്ങള്‍ വരാന്‍ കാരണമാകും എന്നാണു ഒരു വായനക്കാരന്‍ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.