നമ്മുടെ സ്വകാര്യ താല്പര്യങ്ങള്‍ വെളിവാക്കുന്ന തരത്തിലുള്ള വ്യവസ്ഥയായിരുന്നു ഈ അടുത്തായി ഗൂഗിള്‍ അവതരിപ്പിച്ചത്. ഇതിലൂടെ നല്ല രീതിയില്‍ തന്നെ ഗൂഗിള്‍ ലാഭവും ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപയോഗിക്കുന്നവരുടെ സ്വകാര്യത പലപ്പോഴും പുറത്തു കാണിക്കുന്ന ഈ പ്രവണത നമുക്ക് ചിലപ്പോള്‍ ദോഷം ചെയ്തേക്കാം. നമ്മളെ പറ്റിയുള്ള വിവരങ്ങള്‍ പുറം ലോകമറിയുന്നതിനും ചിലപ്പോള്‍ കള്ളന്മാര്‍ അറിയുന്നതിനും അത് വഴി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.
മാത്രവുമല്ല സ്വകാര്യമായി സൂക്ഷിക്കുന്ന പല രഹസ്യങ്ങളും ദമ്പതികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്ന രീതിയില്‍ ഗൂഗിള്‍ പുറത്തു കൊണ്ട് വന്നു തുടങ്ങി. മാര്‍ച്ച് ഒന്ന് മുതല്‍ വരുന്ന പുതിയ രീതിയോടെ ബ്രൌസിംഗ് സ്വകാര്യത എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും. അതിനുള്ളില്‍ തന്നെ നമ്മുടെ ബ്രൌസിംഗ് ഹിസ്റ്ററി നമുക്ക് മായ്ച്ചു കളയാം. അതിനായുള്ള മൂന്നു ലളിതമായ സ്റ്റെപ്പുകള്‍ ഇതാ..
ഒന്ന്
ഗൂഗിള്‍ ഹോം പേജിലേക്ക് പോയി സൈന്‍ഇന്‍ ചെയ്തു നിങ്ങളുടെ പേരിനടിയില്‍ റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ അക്കൌണ്ട് സെറ്റിംഗ്സ് കാണാം അതില്‍ ക്ലിക്ക് ചെയ്യുക.
രണ്ട്
ഇതില്‍ സര്‍വീസുകള്‍ എന്ന ഭാഗം കണ്ടു പിടിച്ചു ശ്രദ്ധിച്ചാല്‍ വ്യൂ എനേബിള്‍ ഓര്‍ ഡിസേബിള്‍ വെബ് ഹിസ്റ്ററി എന്നാ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
മൂന്ന്
അടുത്തത് വരുന്ന വിന്‍ഡോയില്‍ എല്ലാം നീക്കം ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഉണ്ടാകും. അത് ക്ലിക്ക് ചെയ്തു നിങ്ങളുടെ സ്വകാര്യത നിങ്ങള്ക്ക് സംരക്ഷിക്കാം. ഗൂഗിളിന്റെ ഇപ്പോഴത്തെ പോളിസി പലരാലും വിമര്‍ശിക്കപ്പെട്ടിരുന്നു.
കുടുംബത്തിലെ ഒരാള്‍ എന്തൊക്കെ തിരയുന്നുവോ അതെ കാര്യങ്ങള്‍ മറ്റു കുടുംബാംഗങ്ങള്‍ ഉപയോഗിക്കുമ്പോഴും പരസ്യങ്ങളായി പ്രകടിപ്പിച്ചു ഗൂഗിള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതായത് രഹസ്യമായി ഒരു കാര്യവും ഇന്റര്‍നെറ്റ് ഉപയോഗിച്ച് കണ്ടു പിടിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. ഇത് കുടുംബങ്ങളെയാണ് അധികം ബാധിക്കുക. പലരും ഇതിനെതിരെ പരാതിയുമായി രംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല