തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്സുമാരുമായി ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് നേഴ്സുമാര്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലെ നഴ്സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് നഴ്സുമാര്‍ അനിശ്ചികാല സമരം ആരംഭിച്ചത്.
അതേസമയം ചെന്നൈ മലര്‍ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടരുന്നു. ഇവിടെ മലയാളികളടക്കം 250 ഓളം നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. ശമ്പള വര്‍ധനയും വനിത നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട താമസ സൌകര്യവുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. അതിനിടെ സമരം നടത്തുന്ന നഴ്സുമാരുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല