സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഉടയോന്മാരാണ് ബ്രിട്ടീഷുകാര്‍ എന്നാണ് പറയുന്നത്. ലോകമെങ്ങും കോളനികള്‍. വികസനത്തിന്റെ കാഹളമൂതിവന്ന നിരവധി പദ്ധതികള്‍. അങ്ങനെ നിരവധി കാരണങ്ങളാല്‍ ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നരാണ് എന്നാണ് വെയ്പ്പ്. ഇന്ത്യയില്‍ വികസനത്തിന്റെ ആദ്യവെളിച്ചം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണെന്നാണ് അഭിപ്രായങ്ങള്‍ പലരും പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇങ്ങനെയൊക്കെ സംസ്കാര സമ്പന്നരും ഉന്നതകുല ജാതരുമൊക്കെയാണെങ്കിലും ബ്രിട്ടണിലെ പുതിയ തലമുറയ്ക്ക് അവരുടെ ചരിത്രവും സംസ്കാരവും അറിയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
പൗരത്വവുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷയില്‍ ഭൂരിപക്ഷം ബ്രിട്ടീഷുകാരും ദയനീയമായി പരാജയപ്പെട്ടുവെന്നാണ് അറിയുന്നത്. ബ്രിട്ടന്റെ ചരിത്രവും സംസ്കാരവും ഉള്‍പ്പെടുത്തിയുള്ള ചോദ്യങ്ങള്‍ക്കാണ് ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍ക്കും ഉത്തരമെഴുതാന്‍ പറ്റാതിരുന്നത്. 1,000 പേരെ പങ്കെടുപ്പിച്ച് ടിവി ഷോ നടത്തിയ ക്വിസ് മത്സരത്തില്‍ വേറും നാല് ശതമാനംപേര്‍ക്ക് മാത്രമാണ് ആകെയുള്ള മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സാധിച്ചത്.
23 ശതമാനം പേര്‍ക്കും ഒരുത്തരും പോലും ശരിയാക്കാന്‍ പറ്റിയില്ല. ചാനല്‍ ഫോറില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല