1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2012

ഒരു ലക്ഷത്തെക്കാള്‍ അധികം ഡോക്റ്റര്‍മാര്‍ പെന്‍ഷനു വേണ്ടി രഹസ്യ വോട്ടിങ്ങിനിറങ്ങുന്നു. പൊതു മേഖലകളില്‍ സര്‍ക്കാര്‍ നടത്തി വരുന്ന പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് ഈ നീക്കം. ബ്രിട്ടീഷ്‌ മെഡിക്കല്‍ അസോസിയേഷന്റെ നേതാക്കള്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അടങ്ങുന്ന ഒരു ലക്ഷത്തോളം പേര്‍ രഹസ്യ ബാലറ്റ് വഴി വോട്ട് ചെയ്യുമെന്നു സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇതിനു മുന്‍പ് 1970ലാണ് ഇതേ രീതിയില്‍ രഹസ്യ വോട്ടിംഗ് നടന്നിട്ടുള്ളത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്‌ നല്‍കിയ അവസാന പെന്‍ഷന്‍ ഓഫര്‍ സംഘടനകള്‍ തള്ളിക്കളഞ്ഞിരുന്നു.

ഇപ്പോഴത്തെ പരിഷ്ക്കരണം വച്ച് യുവാക്കളായ ഡോക്ടര്‍മാര്‍ക്ക്‌ 200,000 പൌണ്ട് അധികമായി അടക്കേണ്ടി വരും. പെന്‍ഷനായി എട്ടു വര്‍ഷത്തെ അധിക സേവനവും വേണ്ടി വരും. അതായത് 68 വയസുവരെ ജോലി ചെയ്യേണ്ടതായി വരും. ഇപ്പോഴത്തെ പ്ലാന്‍ മാറ്റുന്നതിനായി നേതാക്കള്‍ സര്‍ക്കാരുമായി ഏറെ ചര്‍ച്ചകള്‍ നടത്തി നോക്കിയെങ്കിലും ഒന്നും വിലപ്പോയില്ല. ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റ് മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും ഇല്ല. നാല് വര്‍ഷം മുന്‍പ് നടത്തിയ പരിഷ്ക്കരണം എല്ലാവരും അംഗീകരിച്ചത് തന്നെയായിരുന്നു. ഇപ്പോള്‍ വീണ്ടും മറ്റൊരു പരിഷ്ക്കരണം ന്യായീകരിക്കാനാകില്ലെന്നു ബി.എം.എ. കൌണ്‍സില്‍ ചെയര്‍മാനായ ഹമിഷ്‌ മേല്‍ഡ്രം അറിയിച്ചു.

എന്‍.എച്ച്.എസിന്റെ പെന്‍ഷന്‍ സ്കീം ഇപ്പോഴും നല്ല ശക്തമായ നിലയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളൊന്നും ഒരു തരത്തിലും ബാധിക്കാത്ത ഈ വിഭാഗത്തില്‍ അനാവശ്യമായ മാറ്റം എന്തിനാണെന്ന് പലരും ചോദിക്കുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമാണെന്ന് പറയുകയാണെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ചെലവ് കൂടുകയാണെങ്കില്‍ അത് ജീവനക്കാരുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കാന്‍ കൌണ്‍സില്‍ തയ്യാറാണ്. തങ്ങള്‍ക്കൊപ്പം സര്‍ക്കാരും കൂടെ ഉണ്ടാകണം എന്ന് തന്നെയാണ് കൌണ്‍സിലിന്റെയും ആഗ്രഹം എന്നാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതിനു ഇപ്പോള്‍ മുന്നോട്ടു വച്ച പെന്‍ഷന്‍ പദ്ധതി ധാരാളമാണെന്നും കൌണ്‍സില്‍ സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.