ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന് പ്രായം എഴുപത്തിരണ്ടായി. കണ്ടാലോ ഒരു കുഞ്ഞിന്റെ അത്രയേ ഉള്ളൂ ഇദ്ദേഹം. നേപ്പാള്‍ സ്വദേശിയായ ചന്ദ്ര ബഹാദൂര്‍ ദാംഗിയാണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനായി ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത്. 21.5INS അതായത് 54.6 സെന്റിമീറ്റര്‍ ഉയരമുള്ള ഇദ്ദേഹത്തിന്റെ ഭാരം വെറും പന്ത്രണ്ടു കിലോഗ്രാം ആണ്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഗിന്നസ് ബുക്ക് അധികൃതരുമായി അളവെടുപ്പും കാര്യങ്ങളുമായി ഇപ്പോള്‍ തിരക്കിലാണ് ചന്ദ്രബഹാദൂര്‍.
ഗിന്നസ് ബുക്കില്‍ കയറിപറ്റാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചു വക്കുന്നില്ല ഇദ്ദേഹം. ഇദ്ദേഹതിനിപ്പോള്‍ സ്വന്തമായി രണ്ടു
റെക്കോര്‍ഡുണ്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ബഹുമതിയും മറ്റൊന്ന് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ബഹുമതിയും. നേപ്പാളിലെ ഗ്രാമപ്രദേശമായ രിമ്ഖോളി എന്നിടത്ത് നിന്നാണ് ഇദ്ദേഹം വരുന്നത്. ഇദ്ദേഹത്തിന്റെ അഞ്ചു സഹോദരന്മാരും സാധാരണ ഉയരം ഉള്ളവരാണ്. ഇത് വരെയും ആരോഗ്യപരമായ യാതൊരു പ്രശ്നവും ബഹാദൂറിന് ഇല്ലെന്നു ഡോക്റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തി.
ഇതിനു മുന്‍പ് ഉയരം കുറഞ്ഞ മനുഷ്യനായി ഗിന്നസ് ബുക്കില്‍ ഉണ്ടായിരുന്നത് ഫിലിപ്പീന്‍സിലെ ബാലാവിംഗ് ആയിരുന്നു. 59.9 സെന്റിമീറ്റര്‍ എന്ന അദ്ദേഹത്തിന്റെ റെക്കോര്‍ഡ് കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ ചന്ദ്രബഹാദൂര്‍ ഗിന്നസില്‍ കയറിപ്പറ്റിയത്. നേപ്പാളും മറ്റു വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കുകയാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹം എന്ന് ചന്ദ്ര അറിയിച്ചു. ഇതിനിടയില്‍ പ്രധാനമന്ത്രിയെയും ഒന്ന് മുഖം കാണിക്കണം എന്നുണ്ട് ഇദ്ദേഹത്തിന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല