വിവാഹ മോചനങ്ങളുടെ നാടാണ് അമെരിക്ക എന്നൊരു ധാരണയുണ്ട്. പ്രത്യേകിച്ചു സെലിബ്രിറ്റി ലോകത്തു നിന്നാണ് അത്തരത്തിലുള്ള ഇമേജ് കിട്ടുന്നത്. വിവാഹ വാര്‍ത്ത ആഘോഷത്തോടെ നല്‍കി അധികം കഴിയുന്നതിനു മുമ്പ് ഇരുവരും പിരിയുന്നു എന്ന വാര്‍ത്തയും നല്‍കേണ്ടി വരുന്നു. അല്ലെങ്കില്‍ ഡിവോഴ്സിന്‍റെ നഷ്ടപരിഹാരത്തുകയുടെ റെക്കോഡു വാര്‍ത്തകളായിരിക്കാം.
എന്നാല്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇവാന്‍ മോണിയും സൂസനും വളരെ വ്യത്യസ്തമായ മറ്റൊരു വിവാഹവിശേഷത്തിലെ കഥാപാത്രങ്ങളാണ്. 1997ല്‍ വിവാഹിതരായ ഇവര്‍ ലോകത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ വച്ച് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ എല്ലാ വര്‍ഷവും വിവാഹം കഴിക്കുന്നു. എല്ലാ വിവാഹ വാര്‍ഷികങ്ങള്‍ക്കും ശേഷം ഇവര്‍ വീണ്ടും വിവാഹം കഴിക്കും.
ഓരോ പ്രണയവര്‍ഷങ്ങള്‍ക്കുമൊടുവില്‍ ഞങ്ങള്‍ വീണ്ടും വിവാഹിതരാവും എന്നു പറയും ഇവാനും സൂസനും. 1996ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചുള്ള പ്രഥമ ദര്‍ശനത്തില്‍ത്തന്നെ അനുരാഗം. ഒരു വര്‍ഷത്തെ പ്രണയം. 1997 ജൂലൈയില്‍ കാലിഫോര്‍ണിയയിലെ പള്ളിയില്‍ വച്ചു വിവാഹം. പിന്നെ എല്ലാവര്‍ഷവും വെഡ്ഡിങ് ആനിവേഴ്സറിക്കു ശേഷം വിവാഹ ചടങ്ങ്. മെക്സിക്കോ, അരിസോണ…അങ്ങനെ വിവിധ സ്ഥലങ്ങളില്‍ വച്ച്.
എട്ടാമത്തെ വിവാഹത്തിന് ഒരു സാക്ഷി കൂടി ഉണ്ടായിരുന്നു. കുഞ്ഞു ജോഷ്വാ. ഇവരുടെ സീമന്തപുത്രന്‍. തൊട്ടടുത്ത വര്‍ഷം ലാസ് വെഗാസില്‍ വിവാഹിതരാവുമ്പോള്‍ ഇവര്‍ മധ്യകാലഘട്ടത്തിലെ രാജാവിന്‍റേയും റാണിയുടേയും വേഷത്തിലായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഇവര്‍ പതിനഞ്ചാമത്തെ വിവാഹ വര്‍ഷം ആഘോഷിച്ചു. അത് 1997ല്‍ ആദ്യ വിവാഹം നടത്തിയ അതേ പള്ളിയില്‍ വച്ച്. നൂറ്റിയിരുപത്തഞ്ചോളം അതിഥികളുടെ സാന്നിധ്യത്തില്‍. അപ്പോള്‍ ഇവാന്‍റെ കൈയിലിരുന്നു വീട്ടിലെ പുതിയ അംഗം ചിരിക്കുന്നുണ്ടായിരുന്നു. ഇളയ മകള്‍, അഷ്ലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല