കോഴിക്കോട് ഇക്ര ആശുപത്രിയില്‍ നഴ്സുമാര്‍ സമരം തുടങ്ങി. മിനിമം വേതനം ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇന്ത്യന്‍ രജിസ്റേര്‍ഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഗോകുലം മെഡിക്കല്‍ കോളേജില്‍ ശമ്പളവര്‍ധനവിന് വേണ്ടി നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബഹുജന സംഘടനകള്‍കൂടി രംഗത്തുവന്നു. അതിനിടെ സമരത്തിന്റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. ശനിയാഴ്ചയാണു സമരം തുടങ്ങിയത്. ഞായര്‍ രാത്രി എട്ടിനു സമരക്കാരായ വനിതാ നഴ്സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിക്കകത്തുകൂടി ഹോസ്റ്റലിലേക്കു പോകാന്‍ ശ്രമിച്ചതു മാനേജ്മെന്റിനെ അനുകൂലിക്കുന്ന ജീവനക്കാരുടെ നിര്‍ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇത് ആശുപത്രി പരിസരത്തു സംഘര്‍ഷം സൃഷ്ടിച്ചു.
തുടര്‍ന്നു വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ ആശുപത്രിയിലെത്തി മാനേജ്മെന്റുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കാണുകയായിരുന്നു. എന്നാല്‍ പുറത്തുനിന്നെത്തിയവര്‍ ജീവനക്കാരെ മര്‍ദിച്ചുവെന്നും പരാതിയുണ്ട്. ഗോകുലംശ്രീ മാസികയുടെ സബ് എഡിറ്ററും ആശുപത്രി മീഡിയ കോ-ഒാര്‍ഡിനേറ്ററുമായ ടി. കൃഷ്ണകുമാറിനെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചുവെന്നാരോപിച്ചു വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ഒരു ചാനല്‍ പ്രവര്‍ത്തകനെതിരെ തട്ടിക്കയറിയയാളെ പരാതിയെത്തുടര്‍ന്നു പൊലീസ് അറസ്റ്റ് ചെയ്തു.
സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്നു വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന സമരക്കാരുടെ ആവശ്യം അടിസ്ഥാനമില്ലാത്തതാണെന്നു മാനേജ്മെന്റ് അറിയിച്ചു. രണ്ടു ജീവനക്കാര്‍ സ്വയം പിരിഞ്ഞുപോയതാണെന്നും ഒരാള്‍ കൃത്യവിലോപത്തെത്തുടര്‍ന്നു പുറത്തായതാണെന്നും അവര്‍ പറയുന്നു. ശമ്പളവര്‍ധന ജീവനക്കാര്‍ അംഗീകരിച്ചതാണെന്നും അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം വിതരണം നടത്താന്‍ കഴിയുമെന്നും ഇപ്പോഴത്തെ സമരം അനാവശ്യമാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല