ബ്രിട്ടനില്‍ ഏകദേശം അഞ്ചു മില്ല്യണ്‍ ജനങ്ങളാണ് ഗ്യാസിനും വൈദ്യുതിക്കുമായി നിലവില്‍ അധികവില നല്‍കുന്നത് എന്ന് കണകുകള്‍ തെളിയിക്കുന്നു. ചിലര്‍ 330 പൌണ്ടാണ് വര്‍ഷത്തില്‍ ഇതിനായി ചിലവഴിക്കുന്നത്. ചില ഊര്‍ജ്ജദാതാക്കള്‍ ജനങ്ങള്‍ക്കായി പ്രത്യേക ഡീലുകള്‍ വയ്ക്കുന്നുണ്ട് എങ്കിലും മിക്കവര്‍ക്കും അത് എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നറിയില്ല. പത്തില്‍ ആറു പേരും ഈ പ്രത്യേക സാധ്യത ഉപയോഗപ്പെടുത്തുന്നില്ല എന്നുള്ളതാണ് സത്യം.
മൂന്നില്‍ ഒരാള്‍ ഇപ്പോഴും അധിക വിലയാണ് ഗ്യാസിനും വൈദ്യുതിക്കും നല്‍കുന്നത്. ഗാര്‍ഹികമായ ഉപയോഗങ്ങളാല്‍ വരുന്ന ബില്ലിലെ വ്യത്യാസം ഏറ്റവും കൂടുത പ്രകടമായത് ഈ വിലയിലുള്ള ഏറ്റക്കുറച്ചിലുകളാണ്. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് വില കുറഞ്ഞ രീതിയിലും അതേ സമയം വില കൂടിയ രീതിയിലുമുള്ള പ്ലാനുകള്‍ ഉണ്ട്. സ്കോട്ടിഷ് പവര്‍ എന്ന ഊര്‍ജ്ജദായകരാണ് പ്ലാനുകളില്‍ ഉള്ള വ്യത്യാസം ഏറ്റവും കൂടുതല്‍ പ്രകടമാക്കിയത്.
339 പൌണ്ടിന്റെ വ്യത്യാസമാണ് രണ്ടും തമ്മില്‍. തൊട്ടടുത്ത് എന്‍ പവാര്‍ എന്ന കമ്പനിയുണ്ട്. 315പൌണ്ടാണ് ഇവരുടെ പ്ലാനുകള്‍ തമ്മിലുള്ള വ്യത്യാസം. പിറകിലായി ബ്രിട്ടീഷ് ഗ്യാസ്,എസ്.എസ്.ഇ,ഇ.ഡി.എഫ് തുടങ്ങിയ കമ്പനികളും ഉണ്ട്. ഇതിനെല്ലാം പുറമേ ഡീസല്‍ വില റെക്കോര്‍ഡില്‍ എത്തിരിക്കയാണ്. കമ്പനികളുടെ താല്പര്യത്തിനനുസരിച്ചു സര്‍ക്കാര്‍ നീങ്ങുന്നു എന്നതിന്റെ അടയാളമാണ് ജോര്‍ജ് ഓസ്ബോണിന്റെ ഇപ്പോഴത്തെ നിലപാട്. ഈ ബഡ്ജറ്റിലും ഇന്ധനവിലവര്‍ദ്ധനക്കെതിരെ ഒന്ന് ചെയ്യാന്‍ കഴിയില്ല എന്ന രീതിയിലാണ് ഇപ്പോള്‍ ജോര്‍ജ് ഓസ്ബോണ്‍.
ഇപ്പോഴത്തെ ഡീസല്‍ വില ലിറ്ററിന് 150.9P ആണ്. കഴിഞ്ഞ വര്ഷം ഈ വിലക്കുറവ് തടയുവാന്‍ താന്‍ ആവും വിധം ശ്രമിച്ചിരുന്നതായി ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. ഇന്ധനവില വര്‍ദ്ധന എല്ലാ ജനങ്ങളെയും ബാധിക്കും എന്നത്തില്‍ യാതൊരു സംശയവും വേണ്ട. സര്‍ക്കാരിന്റെ ജനസമിതി താഴേക്കു തന്നെയാണ് എന്ന് തെളിയിക്കയാണ് ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല