എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍ മാര്‍ച്ച് ഒന്നു മുതല്‍ വീണ്ടും സമരത്തിലേക്ക്. മാനെജ്മെന്‍റ് നഴ്സുമാര്‍ക്കെതിരേ പ്രതികാര നടപടിയെടുക്കുന്നുവെന്ന് ആരോപിച്ചാണു സമരം. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നഴ്സുമാര്‍ മുഖ്യമന്ത്രിക്കും മുനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി.
ഫെബ്രുവരി 12നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്‍റെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഉടമ്പടിയില്‍ നിന്നു വ്യത്യസ്തമായ മാനെജ്മെന്‍റ് സമരം ചെയ്ത നഴ്സുമാര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നതായാണ് ആരോപണം. സമരത്തിനു ശേഷം നഴ്സുമാരുടെ പ്രൊബേഷനറി കാലാവധി വര്‍ധിപ്പിച്ചതായും നഴ്സുമാര്‍ക്കു മാത്രം മൊബൈല്‍ ഫോണ്‍ നിരോധിച്ചതായും ഹോസ്റ്റലില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നു മുതല്‍ 30 പേര്‍ നിരാഹാരം ഇരിക്കാനും ബാക്കിയുളളവര്‍ കറുത്ത ബാഡ്ജ് ധരിച്ചു ജോലി ചെയ്യാനുമാണു തീരുമാനം. എന്നാല്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഉടമ്പടിക്കു വിരുദ്ധമായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു മാനെജ്മെന്‍റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല