1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2012

ബ്രിട്ടണ്‍ ഒരു സമ്പന്നരാജ്യമാണ്. വികസനത്തിന്റെ പുത്തന്‍ മേഖലകളെല്ലാംതന്നെ ആദ്യം സ്വന്തമാക്കിയ രാജ്യങ്ങളിലൊന്ന്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടയോന്മാര്‍. എന്തായാലും ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പട്ടികയില്‍തന്നെയാണ് ബ്രിട്ടന്റെ സ്ഥാനം. ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടണെക്കുറിച്ച് ഇപ്പോള്‍ പരാതിപ്രവാഹമാണ്. ബ്രിട്ടീഷ് ജനതയ്ക്കാണ് പരാതിയുള്ളത്. കടുത്ത സാമ്പത്തികമാന്ദ്യം അലട്ടുന്ന ബ്രിട്ടണില്‍ ഇപ്പോള്‍ത്തന്നെ നികുതിഭാരം കൂടുതലാണ്.

തൊഴിലില്ലായ്മ രൂക്ഷമാണ്. സാധനങ്ങള്‍ക്കെല്ലാം വില വളരെ കൂടുതലാണ്. അങ്ങനെ ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ താറുമാറായിരിക്കുകയാണ്. അതിനിടയില്‍ ബ്രിട്ടണിലെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള പരാതികള്‍ കുറയുന്നില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നേഴ്സുമാരുടെ സംഘങ്ങള്‍ ബ്രിട്ടണിലെ ആശുപത്രികളില്‍ സേവനം ചെയ്തുകൊണ്ടിരുന്ന കാലത്ത് ഉയരാതിരുന്ന പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ ബ്രിട്ടണിലെ ആശുപത്രികള്‍ തികഞ്ഞ പരാജയമാണെന്ന പരാതിയാണ് ഏറ്റവും രൂക്ഷമായി ഉയരുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഉയരുന്ന പരാതിയാണ് മുതിര്‍ന്ന പൗരന്മാരെ പരിചരിക്കുന്ന കാര്യത്തില്‍ ബ്രിട്ടണിലെ നേഴ്സുമാര്‍ അങ്ങേയറ്റം അലംഭാവം കാണിക്കുന്നുവെന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തിലും പരിചരിക്കുന്ന കാര്യത്തിലും കാണിക്കുന്ന അലംഭാവം ഏറെ വിമശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അതിന് പിന്നാലെയാണ് മുതിര്‍ന്നവരെ പരിചരിക്കുന്ന കാര്യത്തില്‍ ബ്രിട്ടണ്‍ തിക‍ഞ്ഞ പരാജയമാണെന്ന വാര്‍ത്ത വരുന്നത്. മുതിര്‍ന്ന പൗരന്മാരെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ ബ്രിട്ടണിലെ ആശുപത്രികളും കെയര്‍ ഹോമുകളും തികഞ്ഞ പരാജയമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോശമായ രീതിയിലാണ് മിക്കവാറും ആശുപത്രികളും മുതിര്‍ന്ന രോഗികളോട് പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


മനുഷ്യര്‍ക്ക് ലഭിക്കേണ്ട കുറഞ്ഞ പരിഗണനപോലും പലപ്പോഴും മുതിര്‍ന്ന രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. അതുകൊണ്ടുതന്നെ ബ്രിട്ടണിലെ ആശുപത്രികളില്‍ സമൂലമായ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്‍എച്ച്എസിനെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ജീവകാരുണ്യ സംഘടനകളുടെയും കൗണ്‍സില്‍ ചീഫുമാരുടെയും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചശേഷമാണ് സമൂലമായ മാറ്റത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടണിലെ സാമൂഹികാവസ്ഥയില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശുപത്രികളില്‍ ലഭിക്കുന്ന മോശം പരിഗണന രൂക്ഷമായ സാമൂഹിക പ്രശ്നമായി മാറിയിരുന്നു.

തങ്ങളെ പരിചരിക്കുന്നതിനുള്ള പണം കണ്ടെത്താന്‍ ബ്രിട്ടണിലെ ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാര്‍ക്കും വീടുകള്‍ വില്‍ക്കേണ്ടിവരുന്നുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനെല്ലാമിടയിലാണ് പുതിയ വാര്‍ത്തകളും വരുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പതോളം സംഘടനാ പ്രതിനിധികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തിലും വസ്ത്രം മാറ്റുന്ന കാര്യത്തിലും നേഴ്സുമാരുടെ സമൂഹം കാണിക്കുന്ന അലംഭാവമാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.

എന്നാല്‍ നേഴ്സുമാരുടെ പരിചരണങ്ങളില്‍ തൃപ്തരല്ലെന്ന് പരാതിപ്പെട്ടാല്‍ പ്രായമായ തങ്ങളെ ഒരു പ്രശ്നക്കാരായി കാണാനുള്ള സാധ്യതയുള്ളതിനാല്‍ പല മുതിര്‍ന്ന പൗരന്മാരും പരാതിപ്പെടാന്‍ ശ്രമിക്കാറില്ല. ഇത് ഇവരിലുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ രൂക്ഷമാണ്. അതുതന്നെയാണ് തുടര്‍ന്നുള്ള അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. താമസിയാതെ തന്നെ മുതിര്‍ന്ന രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ എന്‍എച്ച്എസ് സമൂലമായ മാറ്റം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ഓരോ വര്‍ഷവും മില്യണ്‍ കണക്കിന് പൗണ്ട് മുതിര്‍ന്ന രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ ചെലവഴിച്ചിട്ടും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്ന അവസ്ഥ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.