ഇന്നത്തെ വൃദ്ധര്‍ക്കും പുതിയ ഫോണുകള്‍ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഫോണിലെ പല അപ്ലിക്കേഷനുകളും പലരും ഉപയോഗിക്കുകില്ല,ചിലര്‍ക്കെങ്കിലും ഉപയോഗിക്കുവാന്‍ അറിയുകില്ല എന്നതാണ് സത്യം. ഇതിനൊരു ഉപായവുമായി സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കുവാന്‍ പാകത്തില്‍ ലളിതമായ സോഫ്റ്റ്‌വെയര്‍ ആണ് ഇതിന്റെ മേന്മ.
പഴയ മനസുകള്‍ക്ക് വിളിക്കുക എന്നതിനപ്പുറം ഫോണ്‍ കൊണ്ട് പ്രത്യേക പ്രയോജനം ഒന്നും തന്നെയില്ല എന്ന അവസ്ഥയിലായിരിക്കും ഈ ഫോണ്‍ കൂടുതല്‍ ഉപയോഗപ്പെടുക. ഇപ്പോഴുള്ള ഫോണിലെ ഒഎസ് വൃദ്ധര്‍ക്ക് കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴുള്ള സ്മാര്‍ട്ട്ഫോണ്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്ലൈഡ് കീബോര്‍ഡും ടച്ച് സ്ക്രീനും ആന്ട്രോയിഡിന്റെ പുതിയ വെര്‍ഷനുമായി ഒത്തു പോകുന്നവയാണ്. എക്പീരിയെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്റര്‍ഫേസ് മുതിര്‍ന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും എന്ന് തന്നെയാണ് വിദഗ്ദ്ധര്‍ കരുതുന്നത്.
മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും ഇടയിലെ ടെക്നോളജിയുടെ അകലം ഇത് കുറയ്ക്കും എന്ന് തന്നെ സ്വീഡിഷ് കമ്പനി പ്രത്യാശിക്കുന്നു. ഇതേ രീതിയിലുള്ള സ്മാര്‍ട്ട്ഫോണിനായി ഏറെ നാളായി സ്മാര്‍ട്ട്ഫോണ്‍ ആരാധകര്‍ മുറവിളി കൂട്ടുന്നു. ലളിതമായ രീതിയിലുള്ള ഓപ്ഷനുകള്‍ മാത്രം ഉള്‍പ്പെടുത്തി പഴയ രീതിയിലുള്ള ഒഎസിനു സമാനമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഐ ഫോണ്‍ ഈയിടെയായി ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അപ്ളിക്കെഷനുകള്‍ പുറത്തിറക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല