ഒടുവില്‍ 1969നു ശേഷം ഇംഗ്ലണ്ടിലെയും വേല്‍സിലെയും കൌമാരക്കാരുടെ ഗര്‍ഭധാരണ നിരക്ക് അതിന്റെ കുറഞ്ഞ അനുപാതത്തില്‍ എത്തിയിരിക്കുന്നു. 2010ല്‍ പതിനെട്ടു വയസിനു താഴെയുള്ളവരുടെ ഗര്‍ഭധാരണനിരക്ക് 1000 പേര്‍ക്ക് 35.5 എന്ന നിലയിലായിരുന്നു. 2009ല്‍ ഇത് 38.3 ആയിരുന്നു. അതായത് 7.3% കുറവ്. ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റിസ്ടിക്സ് പ്രകാരമാണ് ഈ കണക്കുകള്‍. 2010ല്‍ 34633 പേരോളം കൌമാരക്കാര്‍ ഗര്‍ഭിണികള്‍ ആയിരുന്നു.2009പേരില്‍ 38259 പേരും.
ഗര്‍ഭിണിയായ കൌമാരക്കാരില്‍ തന്നെ ഗര്‍ഭഛ്ചിദ്രം നടത്തിയവരുടെ നിരക്ക് 49.9% ആയത് 48.8% ആയി കുറഞ്ഞിട്ടുണ്ട്. പതിനാറു വയസിനു താഴെയുള്ള കൌമാരക്കാരുടെ ഗര്‍ഭധാരണക്കാരുടെ എണ്ണം 6674 ആണ്. പതിനാലു വയസിനു കുറവുള്ളവരുടെ എണ്ണത്തിലും പോയ വര്‍ഷത്തേക്കാള്‍ കുറവുണ്ട്. വിവാഹത്തില്‍ നിന്നുമല്ല കൌമാരക്കാര്‍ പ്രധാനമായും ഗര്‍ഭം ധരിക്കുന്നത് എന്ന കാര്യം ഈ അവസരത്തില്‍ പ്രാധാന്യം ഉള്ളതാണ്. ഇങ്ങനെ സംഭവിക്കുന്ന ഗര്‍ഭധാരണത്തില്‍ 30.9% ആളുകളും ഗര്‍ഭഛ്ചിദ്രം നടത്തുകയാണ് പതിവ് എന്ന് കണക്കുകള്‍ തെളിയിക്കുന്നു.
ഇംഗ്ലണ്ടിലും വെല്‍സിലും ഗര്‍ഭധാരണനിരക്ക് ഇപ്പോഴും വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്. പക്ഷെ 20 വയസിനു താഴെയുള്ളവരുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോളുള്ള വ്യത്യാസം. ഇതിനു സാമ്പത്തിക മാന്ദ്യം ഒരു കാരണമാകാം എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഗര്‍ഭധാരണനിരക്ക് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് നാല്പതു വയസിനു മുകളില്‍ ഉള്ളവരിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 5.2%അധികമാണ് ഇവരുടെ നിരക്ക്. മുപ്പത്തി അഞ്ചിനും മുപ്പത്തി ഒന്‍പതിനും ഇടയിലുള്ളവരുടെ ഗര്‍ഭധാരണ നിരക്കും 4.5% എന്ന നിരക്കില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്തായാലും ഈ കണക്കുകള്‍ ആശാവഹമാണെന്നു പല സര്‍ക്കാര്‍ പ്രതിനിധികളും അഭിപ്രായപ്പെട്ടു. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കൌമാരഗര്‍ഭധാരണ നിരക്ക് നിയന്ത്രിക്കാം എന്നും ഇവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല