എന്‍എസ്എസ് മുന്‍ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍(82) അന്തരിച്ചു. ഉച്ചയ്ക്കു 2.10ന് ചങ്ങനാശേരിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മരണ സമയത്ത് അടുത്ത ബന്ധുക്കളും എന്‍എസ്എസ് നേതാക്കളും അടുത്തുണ്ടായിരുന്നു. 28 വര്‍ഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1977ല്‍ എന്‍എസ്എസ് ട്രഷററായി.
1983ലാണ് അഭിഭാഷകനായ നാരായണപ്പണിക്കര്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനു ശേഷം ഏറ്റവും കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറിയായിരുന്നു വ്യക്തിയാണ് നാരായണപ്പണിക്കര്‍. നാരായണപ്പണിക്കരുടെ സംസ്കാരം നാളെ വൈകുന്നേരം നാലു മണിക്കു വീട്ടുവളപ്പില്‍ നടക്കും. നാളെ രാവിലെ പത്തുമണിക്ക് എന്‍എസ്എസ് ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല