ഫണ്ണിഎക്സാം ഡോട്ട് കോം എന്ന സൈറ്റ് കുട്ടികളുടെ തെറ്റായ ഉത്തരങ്ങള്‍ മാത്രം കാണിക്കുന്ന ഒരു സൈറ്റാണ്. പക്ഷെ സൈറ്റിലെ കുട്ടികളുടെ ഉത്തരം കണ്ടാല്‍ ഒന്ന് ചിരിക്കാതെ കടന്നു പോകുവാന്‍ നിങ്ങള്‍ക്കാകില്ല. അത്രക്കും രസകരമാണ് ഓരോ ഉത്തരങ്ങളും. ഈ ഉത്തരങ്ങള്‍ കാണുവാന്‍ ലോകമാകമാനം ഈ സൈറ്റില്‍ കയറി ഇറങ്ങുകയാണ്. സന്ദര്ശിക്കുന്നവരില്‍ ഏറിയ പങ്കും അധ്യാപകര്‍ ആണെന്നതാണ് പരസ്യമായ രഹസ്യം. യു.കെയിലെയും യു.എസിലെയും കുട്ടികളുടെ പ്രതികരണങ്ങളാണ് ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനു ഏതാനും ഉദാഹരണങ്ങളാണ് ഈ വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുള്ളത്. ആര്‍ട്ടിക്കില്‍ ജീവിക്കുന്ന ആര് മൃഗങ്ങളുടെ പേരുകള്‍ ചോദിച്ച ചോദ്യത്തിന് വിദ്യാര്‍ഥി എഴുതിയ ഉത്തരം രണ്ടു പോളാര്‍ കരടികളും പിന്നെ നാല് സീലുകളും എന്നാണു. ഇതില്‍ നാല് എന്ന് എഴുതിയതിനു മുന്‍പ് മൂന്നു എന്നെഴുതി വെട്ടിയിട്ടുണ്ട്. ഈ തമാശകള്‍ എല്ലാം ഇപ്പോള്‍ പല സിനിമകളിലും കോപ്പി ചെയ്തു വയ്ക്കുന്നുണ്ട് പലരും. ഓര്‍ഫ്യൂസ് ദേവന്റെ ഭാര്യയുടെ പേര് മിസ്സിസ് ഓര്‍ഫ്യൂസ് എന്നടിച്ചു വിട്ടിരിക്കയാണ് മിടുക്കന്‍ കുട്ടികള്‍.
കുട്ടികളുടെ ചിന്ത ഇതു വഴി പോകുന്നു എന്നുള്ളതാണ് ഈ ഉത്തരങ്ങളിലൂടെ നമുക്ക് കാണാന്‍ സാധിക്കുക. ഒരു ത്രികോണത്തില്‍ ലംബവും പാദവും തന്നു കര്‍ണ്ണം(എക്സ്) കണ്ടു പിടിക്കുവാനുള്ള ചോദ്യത്തില്‍ ചിത്രത്തിലെ എക്സ് എന്ന അക്ഷരം കണ്ടു പിടിച്ച മിടുക്കന് എത്ര മാര്‍ക്ക് കൊടുത്താലാണ് മതി വരിക. മിറാന്‍ഡ മൈക്രോസ്കോപ്പിലൂടെ നോക്കിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കാത്തതിന്റെ ശാസ്ത്രീയ കാരണത്തിന് ഒരു വിദ്യാര്‍ഥിയുടെ ഉത്തരം അവള്‍ അന്ധയായിരുന്നു എന്നായിരുന്നു. തെറ്റാണെങ്കിലുംആ ഉത്തരത്തെ അദ്ധ്യാപകന്‍ അഭിനന്ദിച്ചിട്ടുമുണ്ട് ഉണ്ട്. ഇങ്ങനെ പോകുന്നു കുട്ടികളുടെ ഉത്തരങ്ങള്‍. എന്തായാലും സംഭവം ഓണ്‍ലൈനില്‍ വമ്പന്‍ ഹിറ്റായി. പല സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളിലും ഇപ്പോള്‍ ചര്‍ച്ച ഇതിനെപറ്റി തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല