1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2012

ചുരുങ്ങിയത് 35000 പൌണ്ട് വാര്‍ഷിക ശമ്പളം വേണമെന്ന നിബന്ധയുമായി പുതുക്കിയ പി ആര്‍ പരിഷ്ക്കാരം 2016 ഏപ്രില്‍ മുതല്‍ നിലവില്‍ വരും.ഷോര്‍ട്ട് ഒക്കുപ്പെഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്‌ ഈ ശമ്പള പരിധി ബാധകമല്ലാത്തതിനാല്‍ കുടിയേറ്റ മലയാളികളില്‍ ഭൂരിപക്ഷമായ നഴ്സുമാര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ഈ പരിഷ്ക്കാരം മൂലം തല്‍ക്കാലം പ്രശ്നങ്ങളില്ല. ഈ പരിഷ്ക്കാരം നടപ്പിലായാല്‍ വര്‍ക്ക്‌ പെര്‍മിറ്റില്‍ ഉള്ളവര്‍ക്ക് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഓട്ടോമാറ്റിക്‌ ആയി പി ആര്‍ ലഭിക്കുമെന്നുള്ള സൗകര്യം ഇല്ലാതാകും.വര്‍ക്ക്‌ പെര്‍മിറ്റ്‌ നല്‍കുന്ന കാലാവധി പരമാവധി ആറു വര്‍ഷമായി ചുരുക്കും.

ചുരുക്കത്തില്‍ പറഞ്ഞാല്‍ 2016 മുതല്‍ ഷോര്‍ട്ട് ഒക്കുപ്പെഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വര്‍ക്ക്‌ പെര്‍മിറ്റുകാര്‍ പരമാവധി ആറു വര്‍ഷം കഴിയുമ്പോള്‍ യു കെ വിടേണ്ടി വരും.ഭൂരിപക്ഷം മലയാളികളും യു കെയില്‍ എത്തിയിരിക്കുന്നത് ഷോര്‍ട്ട് ഒക്കുപേഷന്‍ ജോലിയായ നഴ്സ്,സോഷ്യല്‍ വര്‍ക്കര്‍ വിസയില്‍ ആയതിനാല്‍ ഈ പരിഷ്ക്കാരം തല്‍ക്കാലം ബാധകമാവില്ല.എന്നാല്‍ ഈ ജോലികള്‍ ഷോര്‍ട്ട് ഒക്കുപേഷന്‍ ലിസ്റ്റില്‍ നിന്നും മാറ്റിയാല്‍ പി ആര്‍ ലഭിക്കാന്‍ കുറഞ്ഞത് 35000 പൌണ്ട് വാര്‍ഷിക ശമ്പളം വേണമെന്ന നിബന്ധന വരും.മേല്‍പ്പറഞ്ഞ രണ്ടു തൊഴില്‍ വിഭാഗങ്ങളെയും ഷോര്‍ട്ട് ഒക്കുപേഷന്‍ ലിസ്റ്റില്‍ നിന്നും നീക്കാനുള്ള സാധ്യത വിദൂരമായതിനാല്‍ മലയാളികള്‍ക്ക്‌ ആശ്വാസത്തിന് വകയുണ്ട്.പോരാത്തതിന് ഈ സര്‍ക്കാരിന്റെ കാലാവധി 2014 ല്‍ അവസാനിക്കുമെന്നതിനാല്‍ അടുത്ത സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടും നയരൂപീകരണത്തെ ബാധിക്കും.

എന്നാല്‍ എല്ലാ നഴ്സുമാരും സോഷ്യല്‍ വര്‍ക്കര്‍മാരും ഷോര്‍ട്ട് ഒക്കുപ്പെഷന്‍ ലിസ്റ്റില്‍ ഇല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.നിലവില്‍ താഴെപ്പറയുന്ന സോഷ്യല്‍ വര്‍ക്കര്‍മാരും നഴ്സുമാരുമാണ് ലിസ്റ്റില്‍ ഉള്ളത്

Social Workers

Social worker in children’s and family services

Nurses

ONLY the following jobs in this occupation code:
 specialist nurse working in operating theatres
 operating department practitioner
 specialist nurse working in neonatal intensive care units

താഴെപ്പറയുന്ന പരിഷ്ക്കാരങ്ങള്‍ ആണ് കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ടിയര്‍ 1 വിസയില്‍ ഉള്ളവര്‍ക്ക് നിലവിലുള്ള രീതിയില്‍ തന്നെ പി ആര്‍ ലഭിക്കും

ടിയര്‍ 2 വിസയില്‍ ഉള്ളവര്‍ക്ക്‌ ചുരുങ്ങിയത് 35000 പൌണ്ട് വാര്‍ഷിക ശമ്പളം വേണമെന്ന നിബന്ധന വരും.എന്നാല്‍
ഷോര്‍ട്ട് ഒക്കുപേഷന്‍ ലിസ്റ്റില്‍ വരുന്ന ജോലികള്‍ക്ക് ഈ പരിധി ബാധകമാവില്ല.

ഒരാള്‍ക്ക്‌ ടിയര്‍ 2 വിസ നല്‍കുന്ന കാലാവധി പരമാവധി ആറു വര്‍ഷമാക്കും

സാധാരണക്കാര്‍ക്ക്‌ വീട്ടുജോലിക്കാരെ കൊണ്ടു വരുന്നതിനുള്ള വിസ പരമാവധി ആറു മാസത്തേക്ക്‌ മാത്രമേ നല്‍കുകയുള്ളൂ.ഈ കാലയളവില്‍ തൊഴിലുടമയെ മാറ്റുവാന്‍ സാധിക്കില്ല.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം വരുന്ന വീട്ടു ജോലിക്കാര്‍ക്ക് പരമാവധി അഞ്ചു വര്‍ഷത്തെ വിസ മാത്രമേ അനുവദിക്കൂ.ഇത്തരക്കാര്‍ക്ക്‌ തൊഴിലുടമയെ മാറ്റുവാനോ പി ആര്‍ ലഭിക്കാനോ ഉള്ള അര്‍ഹതയുണ്ടാവില്ല.

.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.