ഒരു തരത്തിലും യോജിച്ചു പോകാത്ത ദമ്പതിമാരാണെങ്കില്‍ പോലും വിവാഹം കഴിഞ്ഞ് വിവാഹമോചനത്തില്‍ എത്താന്‍ ദിവസങ്ങള്‍ എടുത്തേക്കും. എന്നാല്‍ തായ്‌വാനില്‍ നടന്ന ഒരു വിവാഹം ഇത്തരം ധാരണകളെയൊക്കെ മാറ്റിമറിക്കുന്നതാണ്. അവര്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിഞ്ഞത് ഒരു മണിക്കൂര്‍ മാത്രം. വിവാഹം കഴിച്ചു, ഒരു മണിക്കൂറിനുള്ളില്‍ മോചനവും നേടി. വാംഗ്, ലീ എന്നീ വധൂ-വരന്മാരാണ് വിവാഹമോചനത്തിലെ നായികാ നായകന്മാര്‍.
വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വാംഗ് ഭര്‍ത്താവിനെയും കൊണ്ട് പോയത് ഒരു കാര്‍ കമ്പനിയിലേക്കാണ്. താന്‍ ഏറെ ആഗ്രഹിച്ചിരുന്ന ഇറക്കുമതി ചെയ്ത ഒരു കാര്‍ വാങ്ങിത്തരണമെന്നായിരുന്നു വാംഗിന്റെ ആവശ്യം. കടയിലെത്തിയ ഭര്‍ത്താവ് കാര്‍ കണ്ടെങ്കിലും വാങ്ങുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞു. പെട്ടെന്ന് ലീയെ ഞെട്ടിച്ചു കൊണ്ട് ‘കാര്‍ വാങ്ങിത്തരാന്‍ പറ്റില്ലെങ്കില്‍ എനിക്ക് വിവാഹമോചനം തരൂ’ എന്നായിരുന്നു വാംഗിന്റെ പ്രതികരണം.
ആദ്യം അമ്പരന്നെങ്കിലും ലീ വാംഗിനെയും കൂട്ടി തിരികെ രജിസ്റ്റര്‍ ഓഫീസിലെത്തി വിവാഹമോചനത്തിന് അപേക്ഷ ഫയല്‍ ചെയ്യുകയായിരുന്നു. എന്തായാലും വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും പിണങ്ങി പിരിയുന്നവര്‍ ഇന്ന് ലോകത്ത് ഒരുപാടു ഉണ്ടെങ്കിലും ഈ സംഭവം അവരെപ്പോലും അതിശയപ്പെടുത്തുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല