101മാത് വനിതാദിനാഘോഷം കഴിഞ്ഞതിന്റെ പിന്നാലെയാണ് ലോകത്തിലെ വിവിധയിടങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടവും മോശം ഇടങ്ങളെക്കുറിച്ചുമാണ് പഠനം നടന്നത്. ലോകത്താകമാനമുള്ള സ്ത്രീകള്‍ കുറച്ചുകൂടി സ്വതന്ത്ര്യം അനുഭവിക്കുന്ന കാലമാണിത്. പുരുഷന്മാരുമൊത്ത് എവിടെയും സഞ്ചരിക്കാനും ഇരിക്കാനുമെല്ലാം ഇരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ വ്യത്യാസം വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ഗവേഷണം നടത്തിയവര്‍ പറയുന്നു.
ഐസ്ലന്ഡ്- സ്ത്രീസൌഹൃദരാജ്യം
യൂറോപ്പിലെ ഐസ്ലന്ഡാണ് ലോകത്തിലെ ഏറ്റവും മികച്ച സ്ത്രീസൌഹൃദരാജ്യം. ഈ രാജ്യത്തിലാണ് സ്ത്രീക്കും പുരുഷനും ഒരുപോലുള്ള സ്വാതന്ത്ര്യമുള്ളതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ഈ കാര്യത്തില്‍ ബ്രിട്ടന് പതിനാറാം സ്ഥാനം മാത്രമാണുള്ളത്. സ്ത്രീകള്‍ക്ക് ഏറ്റവും അപകടം പിടിച്ച രാജ്യമായി അറിയപ്പെടുന്നത് അഫ്ഗാനിസ്ഥാനാണ്. ഇക്കാര്യത്തില്‍ യെമനും അത്ര പുറകിലൊന്നുമല്ല.
രാഷ്ട്രീയനേതാവാണോ, റുവാണ്ടയാണ് നല്ലത്
നിങ്ങള്‍ രാഷ്ട്രീയത്തില്‍ പയറ്റുന്ന നേതാവാണെങ്കില്‍ ഏറ്റവും നല്ലത് റുവാണ്ടയാണ്. ഇവിടെയുള്ള പാര്‍ലമെന്റ് അംഗങ്ങളില്‍ 80 പേരില്‍ 45പേരും സ്ത്രീകളാണ്. ഇക്കാര്യത്തില്‍ ബ്രിട്ടണ് നാല്പത്തിയഞ്ചാം സ്ഥാനത്താണ് വരുന്നത്. സൌദി അറേബ്യ, യെമന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ പാര്‍ലമെന്റില്‍ സ്ത്രീപ്രാധിനിത്യം ഇല്ലെന്ന് തന്നെ പറയാം.
അമ്മയാകാന്‍ നല്ല സ്ഥലം നോര്‍വെ
നിങ്ങള്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നോര്വ്വെക്കാരിയാകാന് പ്രാര്‍ത്ഥിക്കൂ. ഇവിടെയാണ് ഏറ്റവും കുറവ് പ്രസവമരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 7600 പേര് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രസവമരണം ഉണ്ടാകുന്നത്. ബാക്കിയെല്ലാം കുഞ്ഞുങ്ങളെയും രക്ഷിക്കുന്ന കാര്യത്തില്‍ നോര്‍വ്വെയിലെ ആശുപത്രികള്‍ പ്രതിജ്ഞാബന്ധമാണ്.
എഴുത്ത്, വായന- ലെസേത്തോ
സ്ത്രീകളിലെ സാക്ഷരതാ നിരക്കില്‍ ബാക്കിയെല്ലാം രാജ്യങ്ങളെയും പിന്തള്ളി രംഗത്തെത്തിയിരിക്കുന്നത് ലെസോത്തോയാണ്. ഇവിടെ 95ശതമാനം സ്ത്രീകള്‍ക്കും സാക്ഷരതയുണ്ട്. എന്നാല്‍ ഇവിടെ 83 ശതമാനം പുരുഷന്മാര്ക്ക് മാത്രമാണ് എഴുതാനും വായിക്കാനുമറിയാവുന്നത്. ഇക്കാര്യത്തില്‍ ബ്രിട്ടണ് 21മതാണ്. ബ്രിട്ടണില്‍ 42 ശതമാനം പുരുഷന്മാര്ക്ക് വായിക്കാനും എഴുതാനും അറിയാം. എന്നാല്‍ പതിനെട്ട് ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ഈ കഴിവുകള്‍ ഉള്ളത്.
രാഷ്ട്രനേതാവ്
രാഷ്ട്രത്തിന്റെ നേതൃസ്ഥാനത്ത് വരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ശ്രീലങ്ക തന്നെയാണ് ഇതിന് പറ്റിയ രാജ്യം. ബ്രിട്ടണ് ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ് വരുന്നത്. സ്പെയിനിലും സ്വീഡനിലും ഒരിക്കല്‍പ്പോലും സ്ത്രീകള്‍ രാഷ്ട്രത്തിന്റെ നേതൃസ്ഥാനത്തേക്ക് വന്നിട്ടില്ല.
കലാകാരി- സ്വീഡന്
നിങ്ങള്‍ കലാകാരിയാണോ..? എന്നാല്‍ സ്വീഡനില്‍ പോകുന്നതാണ് നല്ലത്. അവിടെയാണ് നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കുന്നത്. സ്വീഡനില്‍ കലയില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ഒരേപോലെയാണ് സ്കോളര്‍ഷിപ്പുകളും ലഭിക്കുന്നത്.
ഉയര്‍ന്ന ഉദ്യോഗസ്ഥകള്‍- തായ്ലന്ഡ്
ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ ഏറ്റവും നല്ല രാജ്യം തായ്ലന്ഡാണ്. ഇവിടെയുള്ള കമ്പനികളില്‍ 45 ശതമാനം സ്ഥലത്തും ഉയര്‍ന്ന തസ്തികയില്‍ ഇരിക്കുന്നത് വനിതകളാണ്.
കുറെകാലം ജീവിക്കാന്‍- ജപ്പാന്
കുറെക്കാലം ജീവിക്കണമെന്നാണെങ്കില്‍ ജപ്പാനില്‍ തന്നെ ജീവിക്കുന്നതാണ് നല്ലത്. ഇവിടത്തെ സ്ത്രീകള്‍ 87 വയസുവരെയാണ് ജീവിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടണും അത്ര പുറകിലൊന്നുമല്ല. ഇവിടത്തെ സ്ത്രീകള്‍ 82 വയസുവരെ ജീവിക്കുന്നുണ്ട്.
വിവാഹമോചനം- ഗ്വാം
നിങ്ങള്‍ക്ക് വിവാഹമോചനം വേണമെന്നുണ്ടോ. എന്നാല്‍ ഗ്വാം ദ്വീപില്‍ ജീവിക്കുന്നതാണ് നല്ലത്. ഇവിടെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല