1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2012


യു കെ മലയാളികള്‍ക്കിടയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര്‍ ഐ മലയാളി തയാറാക്കിയ ജനപ്രിയ പ്രോജക്ടായ സംഗീത ആല്‍ബം ദി ഫെയിത്ത് (വിശ്വാസം ) ഇന്ന് പുറത്തിറങ്ങും .ഈ ആല്‍ബത്തിന്റെ പ്രകാശനം ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും സെഹിയോന്‍ മിനിസ്ട്രിയുടെ യു കെയിലെ ആത്മീയ ആചാര്യനുമായ ഫാദര്‍ സോജി ഓലിക്കല്‍ ഇന്ന് നിര്‍വഹിക്കും.യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കുന്ന സംരഭമാണ് പതിനഞ്ചു ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ അടങ്ങിയ ഈ ആല്‍ബം.

പ്രകാശന ചടങ്ങില്‍ യു കെയിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായ ശാന്തിമോന്‍ ജേക്കബ്,ഗാന രചയിതാവ് റോയ് കാഞ്ഞിരത്താനം,ഗായകന്‍ റെക്സ് ജോസ്,ഈ പ്രോജക്റ്റില്‍ പങ്കാളികളായ യു കെയിലെ ഗായകര്‍,ഗാനരചയിതാക്കള്‍,സംഗീത സംവിധായകര്‍,എന്‍ ആര്‍ ഐ മലയാളി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രശസ്ത ഗായകരായ അഫ്സല്‍ ,ബിജു നാരായണന്‍, മാര്‍ക്കോസ്,കെസ്റ്റര്‍,അനൂപ്‌,എലിസബത്ത്‌ തുടങ്ങിയവര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യു കെ മലയാളികളായ റെക്സ് ജോസ്,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍,സിബി ജോസഫ്‌,ടിങ്കു,ആരുഷി ജെയ്മോന്‍,ദീപ സന്തോഷ്‌,നിഷ എന്നിവരാണ്.
പ്രശസ്ത ക്രിസ്ത്യന്‍ ഗാന രചയിതാവും യു കെ മലയാളിയുമായ റോയ്‌ കാഞ്ഞിരത്താനമാണ്‌ ഈ ആല്‍ബത്തിലെ അഞ്ചു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യു കെ മലയാളികളായ ശാന്തിമോന്‍ ജേക്കബ്,കനെഷ്യസ് അത്തിപ്പൊഴി,ജോഷി പുലിക്കൂട്ടില്‍,സ്റ്റീഫന്‍ കല്ലടയില്‍,ജോയ് ആഗസ്തി എന്നിവര്‍ക്കൊപ്പം പ്രവാസി മലയാളികളുടെ ശബ്ദമായ ജര്‍മന്‍ മലയാളി ജോസ് കുമ്പിളുവേലിയും ഈ ആല്‍ബത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട്.
ക്രിസ്തീയ സംഗീത സംവിധാന രംഗത്തെ അവിഭാജ്യ ഘടകമായ ജെര്‍സന്‍ ആന്‍റണിക്കൊപ്പം യുകെ മലയാളികളായ ബിജു കൊച്ചുതെള്ളിയില്‍,സോണി ജോണ്‍,ടിങ്കു എന്നിവര്‍ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു.

ഈ ആല്‍ബത്തിന്റെ പ്രൊമോഷണല്‍ വീഡിയോ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.