സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ സഹയാത്രികനായ കാമുകന് കഴുത്തറുത്തു കൊന്നു. കടവന്ത്ര ചെലവന്നൂര്‍ റോഡില്‍ ടവര്‍ ലൈനിനു സമീപം തോട്ടക്കാട്ടില്‍ വീട്ടില്‍ സുബ്ബയ്യന്റെ മകള്‍ ശ്രീലത(38)യാണു കൊല്ലപ്പെട്ടത്. പ്രതി കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ കരിമ്പില്‍ വീട്ടില്‍ റെനീഷ് (34) പോലീസില്‍ കീഴടങ്ങി.
ഇന്നലെ വൈകിട്ട് 6.30ന് കലൂര്‍-കതൃക്കടവ് റോഡില്‍ സര്‍ക്കിള്‍ മാനര്‍ ഹോട്ടലിനു സമീപമാണു സംഭവം. യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിലിരുന്ന പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവത്തിനുശേഷം സ്കൂട്ടറുമായി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ്.
എട്ടു വര്‍ഷമായി ഒരുമിച്ചു താമസിച്ചിരുന്ന ഇവര്‍ ഏതാനും മാസമായി തമ്മില്‍ പിണങ്ങി അകന്നുകഴിയുകയായിരുന്നു. ബ്യൂട്ടീഷനായിരുന്നു യുവതി. എറണാകുളം ബൈപ്പാസിലുള്ള മദ്രാസ് ഫെര്‍ട്ടിലൈസര്‍ എന്ന സ്ഥാപനത്തിലെ പ്യൂണാണ് പ്രതി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി യുവതിയ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവതി ഉപയോഗിച്ചിരുന്ന ഹെല്‍മറ്റ്, മാല എന്നിവ സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംശമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ്. ഇവര്‍ക്ക് ആറു വയസുള്ള കുട്ടിയുണ്ട്. മൃതദേഹം ലിസി ആശുപത്രി മോര്‍ച്ചറിയില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല