1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2012

കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ഐ.ഐ.എം.കെ.) വിദ്യാര്‍ഥിക്ക് 73.5 ലക്ഷം രൂപ വാര്‍ഷികശമ്പളം. കാമ്പസിലെ 14-ാം ബാച്ചിന്റെ പ്ലേസ്‌മെന്‍റിലെ ഏറ്റവും മികച്ച ശമ്പളവാഗ്ദാനമാണിത്. ഒരു യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കാണ് പ്രതിവര്‍ഷം ഒന്നരലക്ഷം യു.എസ്. ഡോളര്‍ വേതനം വാഗ്ദാനംചെയ്തത്. ഇന്ത്യന്‍ സ്ഥാപനത്തില്‍നിന്നുള്ള ഏറ്റവും ഉയര്‍ന്ന വേതനം പ്രതിവര്‍ഷം 32 ലക്ഷം രൂപയാണ്.

വാര്‍ഷികവേതനത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഏഴുശതമാനം വര്‍ധനയാണ് ഇക്കുറി ഐ.ഐ.എം.കെ. വിദ്യാര്‍ഥികള്‍ നേടിയത്.317 അംഗബാച്ചിലെ വിദ്യാര്‍ഥികളെത്തേടി 135 കമ്പനികളാണ് എത്തിയത്. ആരോഗ്യഇന്‍ഷുറന്‍സ്‌മേഖലയിലെ കമ്പനികളുടെ വര്‍ധിച്ച പങ്കാളിത്തം ഇക്കുറി ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 18 സ്ഥാപനങ്ങളാണ് വന്നതെങ്കില്‍ ഈവര്‍ഷമത് 51 ആയി.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖകമ്പനികള്‍ ഐ.ഐ.എം.കെ. വിദ്യാര്‍ഥികളെ റിക്രൂട്ട്‌ചെയ്യാനെത്തി. ഇതില്‍ 47 ശതമാനം കമ്പനികളും ആദ്യമായെത്തുന്നവയാണ്. സാമ്പത്തികമാന്ദ്യത്തിനിടയിലുള്ള ഈ പ്രതികരണം മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.