രാജ്യത്തെ വിവിധ കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് കംട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ . ഇത് സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിഎജി പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. 2009- 2004 കാലയളവില്‍ 155 കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലൂടെ 10.7 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.
പത്ര റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും നഷ്ട സംഖ്യ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട്ത യ്യാറാക്കികൊണ്ടിരിക്കുകയാണെന്നും സിഎജി അറിയിച്ചിട്ടുണ്ട്.നേരത്തെ, ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല