മുപ്പത്തിയൊന്ന് വയസുകാരനായ സ്റ്റാന്‍ലി തോര്‍ട്ടന്‍ ഇപ്പോഴും ജീവിക്കുന്നത് രണ്ടു വയസുള്ള കുട്ടിയെപ്പോലെയാണ്! കുട്ടികള്‍ ധരിക്കുന്ന നാപ്പികള്‍ ധരിച്ചാണ് ഇയാള്‍ ഇപ്പോഴും കഴിയുന്നത്. സ്റ്റാന്‍ലി കഴിഞ്ഞ പതിനെട്ടു വര്‍ഷവും ഒരു കൊച്ചു കുഞ്ഞായാണ് ജീവിച്ചത്. റോമ്പര്‍ സ്യൂട്ട്, കുട്ടികളുടെ കണക്കെയുള്ള കട്ടില്‍ എന്നിവയിലാണ് ഇപ്പോഴും ഇയാള്‍ കഴിയുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട വയസ് ഏതെന്നു സ്റ്റാന്‍ലിയോട് ചോദിച്ചാല്‍ പറയും രണ്ടു വയസ് എന്ന്. ഡയപ്പര്‍ ധരിക്കുന്നതും ദിവസവും അമ്മയില്‍ നിന്നും ചുംബനം ലഭിക്കുന്നതും മറക്കാനാകാത്ത അനുഭവങ്ങളായി സ്റ്റാന്‍ലി പറയുന്നു.
കട്ടിലില്‍ മാത്രമായി ജീവിക്കുവാന്‍ കഴിയുന്ന കാലത്തെ സ്റ്റാന്‍ലി അത്രയധികം പ്രണയിക്കുന്നുണ്ട്. കട്ടിലിലെ സുരക്ഷിതത്തിനു കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നവയായ കട്ടിലിലെ അരികുകളിലെ മരപ്പലകകള്‍ സ്റ്റാന്‍ലിക്ക് ഏറെ പ്രിയമാണ്. ഇതിനു പുറമേ ഒരു പ്ലേ പെന്‍, ക്രയോന്‍സ് വലിയ കസേര എന്നിവയും സ്റ്റാന്‍ലിക്കുണ്ട്. അഞ്ചടി ആറിഞ്ച്കാരനായ ഇദ്ദേഹം കുട്ടികളുടേത് പോലെയുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കുട്ടികളെപ്പോലെ ജീവിക്കുക എന്നത് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
ഇത് മറ്റു പ്രശ്നങ്ങള്‍ മൂലമൊന്നുമല്ല. സുരക്ഷിതനായി ഇരിക്കുവാനുള്ള ആഗ്രഹമാണ് തന്നെ ഇതെല്ലാം ചെയ്യിക്കുന്നതെന്നാണ് സ്റ്റാന്‍ലിയുടെ വാദം. താന്‍ വളര്‍ന്നതായി തനിക്കിത് വരെ അനുഭവപ്പെട്ടിട്ടില്ല എന്നതും കുട്ടിയെപ്പോലെ ജീവിക്കുന്നതിനു സ്റ്റാന്‍ലിക്ക് കരുത്ത് നല്‍കി. ഇപ്പോള്‍ തനിക്ക് ഒരു മുഴുവന്‍ സമയ അമ്മയെ അന്വേഷിച്ചു കൊണ്ടിരിക്കയാണ് മുപ്പത്തിയൊന്നുകാരനായ സ്റ്റാന്‍ലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല